'ഒടുവില്‍ കുംബ്ലെയുടെ വഴിയെ'; മൂന്നാം ടെസ്റ്റ് മുന്‍ പരിശീലകന്‍ പറഞ്ഞ താരങ്ങളുമായി
Last Updated:
മെല്‍ബണ്‍: ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. മത്സരത്തിനുള്ള അന്തിമ ഇലവനെ തന്നെയാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നാം മത്സരത്തില്‍ തീപാറുമെന്നുറപ്പാണ്. രണ്ടാം ടെസ്റ്റില്‍ കനത്ത പരാജയമേറ്റ ഇന്ത്യക്ക് നാളെതുടങ്ങുന്ന മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് ആവശ്യമാണ്. ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ ടീം വരുത്തിയിട്ടുമുണ്ട്.
ആദ്യ രണ്ടു മത്സരങ്ങളില്‍ തിളങ്ങാതെപോയ ലോകേഷ് രാഹുലും, മുരളി വിജയും പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവരാണ് ടീമിലേക്ക് തിരിച്ചെത്തിയത്. മായങ്കിന്റെ അരങ്ങേറ്റ മത്സരം കൂടിയാണ് നാളത്തെ ടെസ്റ്റ്.
Also Read: ശാസ്ത്രിയും വിരാടും കാണാന്‍, ഓസീസിനെതിരായ ടീമിനെ പ്രഖ്യാപിച്ച് കുംബ്ലെ
എന്നാല്‍ ഇന്ത്യന്‍ ടീം പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്ന കാര്യം മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ തെരഞ്ഞെടുത്ത താരങ്ങളെയല്ലേ ഇന്ത്യന്‍ ടീമും പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ്. കഴിഞ്ഞദിവസമായിരുന്നു മൂന്നാം ടെസ്റ്റില്‍ പരാജയം മറികടക്കാന്‍ കളത്തിലിറക്കേണ്ട ടീമിനെ കുംബ്ലെ പ്രഖ്യാപിച്ചിരുന്നത്. ഈ ടീമില്‍ ഒരു മാറ്റം മാത്രമാണ് ഇന്ത്യന്‍ ടീം വരുത്തിയിരിക്കുന്നത്. അതും പരുക്കില്‍ നിന്നും പൂര്‍ണ്ണ മോചിതനാകാത്ത അശ്വിന്റെ കാര്യത്തില്‍.
advertisement
കുംബ്ലെയുടെ ടീമിലുണ്ടായിരുന്ന അശ്വിനു പകരം ബാറ്റ്‌സ്മാന്‍ രോഹിതിനെയാണ് ഇന്ത്യ ടീമില്‍ എടുത്തിരിക്കുന്നത്. കുംബ്ലെയുടെ ടീമില്‍ രോഹിത് ഉള്‍പ്പിട്ടിരുന്നില്ല. മുന്‍ പരിശീലകന്‍ പ്രവചിപിച്ച രീതിയില്‍ വിഹാരിയും അഗര്‍വാളും തന്നെയാകും നാളെ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക.
മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2018 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒടുവില്‍ കുംബ്ലെയുടെ വഴിയെ'; മൂന്നാം ടെസ്റ്റ് മുന്‍ പരിശീലകന്‍ പറഞ്ഞ താരങ്ങളുമായി