Asia Cup | വനിതാ ഏഷ്യാ കപ്പ്: ഇന്ത്യ-മലേഷ്യ മത്സരം എവിടെ കാണാം? ടീമിൽ ആരൊക്കെ?

Last Updated:

ഇന്ന് സിൽഹറ്റ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം

ബംഗ്ലാദേശില്‍ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യൻ ടീം വിജത്തോടെയാണ് തുടങ്ങിയത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 41 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 150 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക 109 റണ്‍സിന് ഓൾ ഔട്ടായി. 18.2 ഓവര്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് ബാറ്റു ചെയ്യാന്‍ കഴിഞ്ഞത്.
ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം മലേഷ്യൻ ടീമിനെതിരായ അടുത്ത മത്സരത്തിലും സമാനമായ പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്. ഇന്ന് സിൽഹറ്റ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
ഇന്ത്യയെ നേരിടുന്നതിന്റെ ഭാഗമായി ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുള്ള ശ്രമത്തിലാണ് , മലേഷ്യൻ ടീം. തങ്ങളുടെ ആദ്യ ഏഷ്യാ കപ്പ് ഏറ്റുമുട്ടലിൽ, മലേഷ്യൻ ടീമിന്‌ പാകിസ്ഥാനെതിരെ 57 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. വിനിഫ്രെഡ് ദുരൈസിംഗത്തിന്റെ നേതൃത്വത്തിലുള്ള ടീമിന് ഒമ്പത് വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു.
advertisement
ഇന്നത്തെ വനിതാ ഏഷ്യാകപ്പ് മത്സരത്തിന് ഇന്ത്യൻ ടീമും മലേഷ്യൻ ടീമും അരയും തലയും മുറുക്കി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. മത്സരത്തിന് മുൻപ്‌ ഇരു ടീമുകളെയും കുറിച്ചും മത്സരത്തെക്കുറിച്ചും അറിയേണ്ട ചില കാര്യങ്ങൾ ഇതാ.
ഒക്‌ടോബർ മൂന്നിന് ചൊവ്വാഴ്ചയാണ് ഇന്ത്യൻ വനിതകളും മലേഷ്യ വനിതകളും തമ്മിലുള്ള വനിതാ ഏഷ്യാ കപ്പ് മത്സരം. സിൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-മലേഷ്യ ടീമുകൾ ഏറ്റു മുട്ടുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാർ സ്‌പോർട്‌സിൽ മത്സരം സംപ്രേക്ഷണം ചെയ്യും. ഡിസ്‌നി ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
advertisement
ഇന്ത്യക്കു വേണ്ടി ഗ്രൌണ്ടിൽ ഇറങ്ങുന്ന താരങ്ങൾ : ഷഫാലി വർമ, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ദയാലൻ ഹേമലത, ദീപ്തി ശർമ, സ്‌നേഹ് റാണ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകർ, രാധാ യാദവ്, രേണുക സിംഗ്
മലേഷ്യക്കു വേണ്ടി ഗ്രൌണ്ടിൽ ഇറങ്ങുന്ന താരങ്ങൾ : വിനിഫ്രെഡ് ദുരൈസിംഗം (ക്യാപ്റ്റൻ), വാൻ ജൂലിയ (വിക്കറ്റ് കീപ്പർ), മാസ് എലിസ, എൽസ ഹണ്ടർ, ഐന്ന ഹമീസ ഹാഷിം, നൂർ അരിയാന നത്സ്യ, സാഷാ ആസ്മി, മഹിറ ഇസാത്തി ഇസ്മായിൽ, ഐസ്യ എലീസ, ജമാഹിദായ ഇന്റൻ, നൂർ ദാനിയ സ്യൂഹദ
advertisement
ഒക്ടോബർ ഒന്ന് മുതലാണ് വനിതാ ഏഷ്യാ കപ്പ് ആരംഭിച്ചത്. കിരീടം നിലനിർത്താനുള്ള ശ്രമത്തിലാണ് നിലവിലെ ചാമ്പ്യനായ ബംഗ്ലാദേശ്. 2018-ൽ ഏഷ്യാ കപ്പ് ട്രോഫി തിരിച്ചുപിടിച്ചുകൊണ്ട് ബംഗ്ലാദേശ് ഇന്ത്യയുടെ ആധിപത്യം തകർത്തിരുന്നു . ഏഴ് ടീമുകൾ ആണ് ഇത്തവണ മാറ്റുരക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asia Cup | വനിതാ ഏഷ്യാ കപ്പ്: ഇന്ത്യ-മലേഷ്യ മത്സരം എവിടെ കാണാം? ടീമിൽ ആരൊക്കെ?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement