'മുന്‍നിര തകര്‍ന്ന് വിന്‍ഡീസ്'; 35 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി

Last Updated:
രാജകോട്ട്: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 649 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസിന് ബാറ്റിങ്ങ് തകര്‍ച്ച. 35 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് കരീബിയന്‍ പടയ്ക്ക് നഷ്ടമായത്. മൊഹമ്മദ് ഷമിയാണ് വിന്‍ഡീസ് ഓപ്പണര്‍മാരെ നിലയുറപ്പിക്കും മുമ്പ് മടക്കിയത്.
വിന്‍ഡീസ് നായകന്‍ ബ്രത്‌വൈറ്റിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു പത്ത് പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് വിന്‍ഡീസ് നായകന് നേടാന്‍ കഴിഞ്ഞത്. മറ്റൊരു ഓപ്പണര്‍ പവലിനെ ഷമി എല്‍ബിയില്‍ കുരുക്കുകയും ചെയ്തു. ഒരു റണ്‍സ് മാത്രമായിരുന്നു പവലിന്റെ സമ്പാദ്യം.
ഹോപ് നിലയുറപ്പിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു അശ്വിന്‍ ടീമിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തിയത്. 22 പന്തുകളില്‍ നിന്ന് 10 റണ്‍സായിരുന്നു ഹോപ് നേടിയത്. ഷിമ്രോണിനെ ജഡേജ റണ്ണൗട്ട് ആക്കുകയും ചെയ്തു.
advertisement
നേരത്തെ ഇന്ത്യക്കായി മൂന്ന് താരങ്ങള്‍ സെഞ്ച്വറിയും രണ്ട് പേര്‍ അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു. പൃഥ്വി ഷാ (134), പൂജാര (86), കോഹ്‌ലി (139), പന്ത് (92), ജഡേജ (100*), രഹാനെ (41) എന്നിവരായിരുന്നു ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മുന്‍നിര തകര്‍ന്ന് വിന്‍ഡീസ്'; 35 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement