'ഇനി ചെറിയ കളിയല്ല'; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വെല്ലുവിളി; വിന്‍ഡീസ് സൂപ്പര്‍ താരം മടങ്ങിയെത്തി
Last Updated:
ഹൈദരാബാദ്: ആദ്യ ടെസ്റ്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ നാട്ടിലേക്ക് മടങ്ങിയ വിന്‍ഡീസ് സൂപ്പര്‍ ബൗളര്‍ കെമര്‍ റോച്ച് തിരിച്ചെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ തീര്‍ത്തും പരാജയപ്പെട്ട വിന്‍ഡീസ് ബൗളിങ്ങിന് പുത്തന്‍ ഊര്‍ജ്ജമാകും റോച്ചിന്റെ സാന്നിധ്യം. മുത്തശിയുടെ മരണത്തെ തുടര്‍ന്നായിരുന്നു റോച്ച് രാജ്‌കോട്ട് ടെസ്റ്റിനു മുന്നേ മടങ്ങിയത്.
ആദ്യ ടെസ്റ്റില്‍ നിറഞ്ഞാടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ 649 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ആദ്യ ഇന്നിങ്ങ്‌സില്‍ 181 റണ്ണിനും രണ്ടാം ഇന്നിങ്ങ്‌സില്‍ 196 റണ്‍സിനുമായിരുന്നു പുറത്തായത്. മത്സരത്തില്‍ ഇന്നിങ്ങ്‌സിന്റെയും 272 റണ്‍സിന്റെയും പടുകൂറ്റന്‍ ജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച താരം മടങ്ങിയെത്തിയെന്നും രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം റോച്ചും ഉണ്ടാകുമെന്നും വിന്‍ഡീസ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോ പറഞ്ഞു. 'റോച്ച് ഇപ്പോള്‍ ഹൈദരാബാദില്‍ വിശ്രമത്തിലാണ്. അദ്ദേഹം കഴിഞ്ഞദിവസം തന്നെ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നു. ടീമിനൊപ്പം ചേരാതെ നേരെ ഹൈദരാബാദിലേക്ക് പോവുകയായിരുന്നു.' ലോ പറഞ്ഞതായി സ്‌പോര്‍ട്‌സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
താരം മടങ്ങിയെത്തിയത് കരീബിയന്‍ ബൗളിങ്ങിന്റെ ശക്തി കൂട്ടുമെന്നാണ് മുന്‍ ഓസീസ് താരവുമായ സ്റ്റുവര്‍ട്ട് ലോ പറയുന്നത്. 'ഹോള്‍ഡറിനും ഗബ്രിയേലിനുമൊപ്പം റോച്ച് കൂടി ചേരുമ്പോള്‍രണ്ടാം ടെസ്റ്റിലെ ബൗളിങ്ങ് ആക്രമണത്തിന് ശക്തികൂടും.' ലോ പറഞ്ഞു. രണ്ടാം ടെസ്റ്റിനു ശേഷം വിന്‍ഡീസ് ഇന്ത്യയുമായി അഞ്ച് ഏകദിനവും മൂന്ന് ടി ട്വന്റിയും കളിക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 11:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇനി ചെറിയ കളിയല്ല'; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വെല്ലുവിളി; വിന്‍ഡീസ് സൂപ്പര്‍ താരം മടങ്ങിയെത്തി


