ചരിത്രമെഴുതി ജെറിമി ലാല്‍റിന്നുംഗ; യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

News18 Malayalam
Updated: October 11, 2018, 4:35 PM IST
ചരിത്രമെഴുതി ജെറിമി ലാല്‍റിന്നുംഗ; യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം
  • Share this:
ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്‌സിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വര്‍ണ മെഡല്‍. അര്‍ജന്റീനയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ആണ്‍കുട്ടികളുടെ ഭാരോദ്വഹനത്തില്‍ ജെറിമി ലാല്‍റിന്നുംഗയാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. 62 കിലോ വിഭാഗത്തില്‍ മത്സരിച്ച താരം 274 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണ മെഡല്‍ സ്വന്മാക്കിയത്.

'തലകുത്തിമറിഞ്ഞൊരു പെനാല്‍റ്റി'; അത്ഭുതപ്പെടുത്തുന്ന ബാക്ക് ഫ്‌ളിപ്പ് ഗോളുമായി താരം; കാഴ്ചക്കാരായി ഗോളിയും സഹതാരങ്ങളും

സ്നാച്ചില്‍ 124 കിലോ ഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 150 കിലോ ഗ്രാമുമാണ് ജെറിമി ഉയര്‍ത്തിയത്. തുര്‍ക്കിയുടെ ടോപ്റ്റാസ് കാനര്‍ക്കാണ് ഇനത്തില്‍ വെള്ളി (263 (122+141) ), കൊളംബിയയുടെ വിയ്യര്‍ എസ്റ്റിവെന്‍ (260 (115+143) ) വെങ്കലവും നേടി. ഐസ്വാള്‍ സ്വദേശിയാണ് 15കാരനായ ജെറിമി. താരത്തിന്റെ മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇന്ന് കുറിക്കപ്പെട്ടത്.

ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് ലാല്‍റിന്നുംഗ. 2014 ല്‍ ചൈനയില്‍ നടന്ന യൂത്ത് ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടിയത് മാത്രമായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാന നേട്ടം.

'അതെന്താ എനിക്ക് ഫുട്‌ബോള്‍ കളിച്ചൂടെ'; മത്സരത്തിനിടെ മൈതാനത്ത് പട്ടിയിറങ്ങി; പിന്നെ കളി താരങ്ങള്‍ക്കൊപ്പം; ചിരിയുണര്‍ത്തുന്ന വീഡിയോ

നേരത്തെ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില് വെളളിയും ജൂനിയര്‍ വിഭാഗത്തില്‍ വെങ്കലമെഡലും ജെറിമി നേടിയിട്ടുണ്ട്.

First published: October 9, 2018, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading