Asian Games|28 സ്വർണം, 38 വെള്ളി, 41 വെങ്കലം അടക്കം 107 മെഡലുമായി ഇന്ത്യ; 72 വർഷത്തെ ചരിത്രത്തിൽ ആദ്യം

Last Updated:

107 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ

news18
news18
ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ നൂറിലേറെ മെഡലുകൾ നേടുന്നത്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. 2018 ൽ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
107 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. 1962-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം ഇന്ത്യ എത്തുന്ന ഉയർന്ന റാങ്കിങ്ങാണിത്. ഗെയിംസിന്റെ പതിമൂന്നാം ദിനമായ ഇന്ന് 12 മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ വ്യക്തിഗത കോമ്പൗട്ട് ആർച്ചെറിയിൽ വെങ്കലം നേടി അതിഥി സ്വാമിയാണ് മെഡൽ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ സ്വർണം കരസ്ഥമാക്കി. അവസാന ദിനമായ ഇന്ന് ആറ് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി.
advertisement
Also Read- മഴ മൂലം ഫൈനൽ ഉപേക്ഷിച്ചു; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഡബിൾസ് ടീം സ്വർണം നേടി. സ്വാതിക് – ചിരാഗ് ഷെട്ടി സഖ്യമാണ് സ്വർണം നേടിയത്.. ഫൈനലിൽ കൊറിയയെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യത്തിന്റെ സ്വർണനേട്ടം. ബാഡ്മിന്റണിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. പുരുഷ ക്രിക്കറ്റിലും ഇന്ത്യൻ ടീം സ്വർണം നേടി. ഇന്ത്യ – അഫ്ഗാനിസ്താൻ ഫൈനൽ മത്സരം മഴ മൂലം തടസ്സപ്പെട്ടതോടെ ഉയർന്ന റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് സ്വർണം ലഭിക്കുകയായിരുന്നു.
advertisement
Also Read- അതിവേഗ സെഞ്ചുറിയുമായി ലോകകപ്പ് റെക്കോഡ് സ്വന്തമാക്കി എയ്ഡൻ മാർക്രം
കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞു.. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം. അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടിയിരുന്നു. ഓജസ് പ്രവീണാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ എതിരാളിയായ അഭിഷേക് വെളളിയും നേടി.
വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ജ്യോതി സുരേഖ വെന്നവും സ്വര്‍ണം നേടി. ഫൈനലില്‍ കൊറിയന്‍ താരത്തെ 149-145 എന്ന സ്‌കോറിന് മറികടന്നായിരുന്നു ജ്യോതിയുടെ സ്വര്‍ണ നേട്ടം. ഇത്തവണത്തെ ഗെയിംസില്‍ ജ്യോതിയുടെ മൂന്നാം സ്വര്‍ണമാണിത്. വനികളുടെ കോമ്പൗണ്ട് ടീം ഇനത്തിലും മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തിലുമായിരുന്നു ജ്യോതിയുടെ മറ്റ് സ്വര്‍ണ നേട്ടം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Games|28 സ്വർണം, 38 വെള്ളി, 41 വെങ്കലം അടക്കം 107 മെഡലുമായി ഇന്ത്യ; 72 വർഷത്തെ ചരിത്രത്തിൽ ആദ്യം
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement