Asian Games | മഴ മൂലം ഫൈനൽ ഉപേക്ഷിച്ചു; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

Last Updated:

മത്സരം ഉപേക്ഷിച്ചപ്പോൾ ഉയർന്ന സീഡ് ഇന്ത്യയ്ക്ക് സ്വർണം ലഭിക്കാൻ കാരണമായി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയ്ക്ക് സ്വർണം ലഭിച്ചത്. മത്സരം ഉപേക്ഷിച്ചപ്പോൾ ഉയർന്ന സീഡിങ് ഇന്ത്യയ്ക്ക് സ്വർണം ലഭിക്കാൻ കാരണമായി. അഫ്ഗാനിസ്ഥാൻ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ക്രിക്കറ്റിലെ സ്വർണം കൂടിയായപ്പോൾ ഇന്ത്യയുടെ മെഡൽ നേട്ടം 101 ആയി.
ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ അഞ്ചിന് 112 എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ പെയ്തത്. പിന്നീട് മഴ മാറിയെങ്കിലും മത്സരം പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഫൈനൽ ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചത്. അഫ്ഗാനിസ്ഥാന് വേണ്ടി സഹിദുള്ള 49 റൺസ് നേടി. ഇന്ത്യയ്ക്കുവേണ്ടി അർഷദീപ് സിങ്, ശിവം ദുബെ, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്നോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിൽ ആദ്യമായി 100 മെഡൽ എന്ന നേട്ടം ഇന്ത്യ കൈവരിച്ചു. ഹാങ്ചൗ ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിലാണ് ഇന്ത്യ 100 മെഡലുകൾ തികച്ചത്. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയതോടെയാണ് മെഡൽ നേട്ടം സെഞ്ച്വറിയടിച്ചത്. വാശിയേറിയ പോരാട്ടത്തിൽ 26-25 എന്ന സ്കോറിനാണ് കബഡിയിൽ ഇന്ത്യൻ വനിതകളുടെ നേട്ടം.
advertisement
കബഡിയിലെ സുവർണ നേട്ടത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ മെഡൽ നേട്ടം നൂറിലേക്ക് എത്തിച്ചത്. 26 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 101 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.
ഇന്ത്യയുടെ 100 മെഡലുകളെന്ന ചരിത്രപരവും ശ്രദ്ധേയവുമായ നാഴികക്കല്ലിലേക്ക് നയിച്ച അത്ലറ്റുകളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ ട്വീറ്റ് ചെയ്തു. വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും ഹൃദയങ്ങളിൽ അഭിമാനം നിറയ്ക്കുകയും ചെയ്തു. ഒക്ടോബർ 10-ന് ഏഷ്യൻ ഗെയിംസ് സംഘത്തിലെ കായികതാരങ്ങളെ നേരിൽ കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
advertisement
Summary-The Indian men’s cricket team bagged gold after the Asian Games final against Afghanistan was called-off due to rain.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Games | മഴ മൂലം ഫൈനൽ ഉപേക്ഷിച്ചു; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement