വനിതാ ലോകകപ്പ് ഫൈനലിലെ ചുംബനവിവാദം: മാപ്പ് പറഞ്ഞാൽ തീരില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
ഞായറാഴ്ച നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 1-0ന് തോൽപ്പിച്ചതിന് പിന്നാലെയാണ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ മേധാവി ലൂയിസ് റൂബിയാലെസ് (45) ഹെർമോസോയെ ചുംബിച്ചത്
സ്പെയിൻ വനിതാ ലോകകപ്പ് നേടിയതിന് പിന്നാലെ ഫുട്‌ബോൾ താരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചതിന് ഫുട്‌ബോൾ ഫെഡറേഷൻ മേധാവി മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഞായറാഴ്ച നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 1-0ന് തോൽപ്പിച്ചതിന് പിന്നാലെയാണ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ മേധാവി ലൂയിസ് റൂബിയാലെസ് (45) ഹെർമോസോയെ ചുംബിച്ചത്. റൂബിയാലെസ് മറ്റ് താരങ്ങളെ ആലിംഗനം ചെയതപ്പോൾ ഹെർമോസോയെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു.
“ഞങ്ങൾ കണ്ടത് അസ്വീകാര്യമായ പ്രവർത്തിയായിരുന്നു,” ചുംബനത്തെക്കുറിച്ചുള്ള പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ സാഞ്ചസ് ചൊവ്വാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “റുബിയാലെസ് നൽകിയ ക്ഷമാപണം അപര്യാപ്തമാണെന്ന് ഞാൻ കരുതുന്നു”- ലൈംഗിക പീഡനത്തിന് എതിരെ കർശനമായ നിയമങ്ങൾകൊണ്ടുവന്ന സർക്കാരിനെ നയിക്കുന്ന സാഞ്ചസ് കൂട്ടിച്ചേർത്തു.
ചുംബനത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിഷേധം കനത്തതോടെ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ റുബിയാലെസ് ക്ഷമാപണം നടത്തിയിരുന്നു. “ഏറ്റവും ആഹ്ലാദകരമായ ഒരു നിമിഷത്തിൽ യാതൊരു ദുരുദ്ദേശ്യവുമില്ലാതെയാണ് അങ്ങനെ ചെയ്തത്. അത് ഒരു സ്വാഭാവികവും സാധാരണവുമായ കാര്യമായാണ് ഞങ്ങൾ കരുതിയത്. എന്നാൽ അതേച്ചൊല്ലി പുറത്ത് വലിയ ഒച്ചപ്പാട് ഉണ്ടായി ”- ക്ഷമാപണ വീഡിയോയിൽ റൂബിയാലെസ് പറഞ്ഞു.
advertisement
“എനിക്ക് ക്ഷമാപണം നടത്തുകയും ഇതിൽ നിന്ന് പഠിക്കുകയും ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല… കൂടാതെ ഫെഡറേഷനെ പ്രതിനിധീകരിക്കുമ്പോൾ കൂടുതൽ ജാഗ്രതയോടെയിരിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു. തനിക്ക് ഹെർമോസോയുമായി “നല്ല ബന്ധമാണ്” ഉള്ളതെന്നും റൂബിയാലെസ് വീഡിയോയിൽ ഊന്നിപ്പറഞ്ഞു.
ഞായറാഴ്ച, ലോകകപ്പ് ഫൈനൽ കഴിഞ്ഞ ശേഷം 33കാരിയായ ഹെർമോസോ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതിൽ ഡ്രസിങ് റൂമിലെ ആഘോഷങ്ങൾ കാണിക്കുന്നുണ്ട്. അതിനിടെ സഹതാരങ്ങൾ അവളെ കളിയാക്കുന്നുണ്ട്. അതിനോട് ഹെർമോസോ ചിരിച്ചുകൊണ്ട് പ്രതികരിച്ചത് ഇങ്ങനെയാണ്: “എനിക്ക് അത് ഇഷ്ടപ്പെട്ടില്ല”.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 24, 2023 7:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വനിതാ ലോകകപ്പ് ഫൈനലിലെ ചുംബനവിവാദം: മാപ്പ് പറഞ്ഞാൽ തീരില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി