യുവരാജ് മുംബൈ ഇന്ത്യന്‍സില്‍
Last Updated:
ജയ്പൂര്‍: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ആദ്യ റൗണ്ടില്‍ ആരും വിലയിടാതിരുന്ന താരത്തെ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപ നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ടി20 സ്‌പെഷ്യലിസ്റ്റായ താരം ഏറെക്കാലമായി ദേശീയ ടീമിന് പുറത്താണ്.
യുവരാജിനു പുറമെ മാര്‍ട്ടിന്‍ ഗുപ്റ്റിലും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഒരു കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഗുപ്റ്റിലിനെ സ്വന്തമാക്കിയത്. ഇത്തവണത്തെ താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക വിറ്റുപോയത് ഇന്ത്യന്‍ താരങ്ങളാണ്. രാജസ്ഥാന്‍ റോയല്‍സും കിങ്ങ്‌സ് ഇലവന്‍ പഞ്ചാബുമാണ് ഒരു താരത്തിനായി ഉയര്‍ന്ന തുക നല്‍കിയത്. 8.4 കോടി രൂപ നല്‍കി പഞ്ചാബ് തമിഴ്‌നാട് താരം വരുണ്‍ ചക്രവര്‍ത്തിയെയും ഇതേ തുക നല്‍കി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ തന്നെ താരമായിരുന്ന ജയദേവ് ഉനദ്കടിനെയുമാണ് സ്വന്തമാക്കിയത്.
.@YUVSTRONG12 is sold to @mipaltan for INR 100 lacs.
— IndianPremierLeague (@IPL) December 18, 2018
advertisement
വെറും 20 ലക്ഷം രൂപയായിരുന്നു വരുണിന്റെ അടിസ്ഥാന വില. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്. ലേലത്തട്ടില്‍ വരുണ്‍ ചക്രവര്‍ത്തി എത്തിയപ്പോള്‍ തന്നെ എല്ലാ ടീമുകളും താരത്തിനായ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പണമെറിഞ്ഞുള്ള മത്സരത്തില്‍ പഞ്ചാബ് വിജയിക്കുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2018 8:36 PM IST