ഹലോ മിസ്റ്റര്‍ പെരേര, താങ്കള്‍ ലങ്കയ്ക്കായി നേടിയത് വെറും ജയമല്ല; ചരിത്ര നേട്ടം

പോര്‍ട്ടീസ് മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റിലെ നാലാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യന്‍ താരം

news18
Updated: February 17, 2019, 3:28 PM IST
ഹലോ മിസ്റ്റര്‍ പെരേര, താങ്കള്‍ ലങ്കയ്ക്കായി നേടിയത് വെറും ജയമല്ല; ചരിത്ര നേട്ടം
kusal perera
  • News18
  • Last Updated: February 17, 2019, 3:28 PM IST
  • Share this:
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. കുശാല്‍ പെരേരയെന്ന 'ഒറ്റയാന്‍' പോരാളിയുടെ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു ലങ്കയുടെ വിജയം. പത്താം വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് 78 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഒരു വിക്കറ്റിന്റെ ജയം ലങ്കന്‍ ടീം സ്വന്തമാക്കിയത്. എന്നാല്‍ വെറും ടെസ്റ്റ് ജയത്തില്‍ ഒതുങ്ങുന്നതല്ല ടീമിന്റെ ഈ പ്രകടനം.

പുറത്താകാതെ 153 റണ്‍സായിരുന്ന പെരേര മത്സരത്തില്‍ അടിച്ച് കൂട്ടിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഒരു ഏഷ്യന്‍ താരത്തിന്റെ മികച്ച പ്രകടനമായിരുന്നു പെരേരയുടെ ഈ ഇന്നിങ്‌സ്. പോര്‍ട്ടീസ് മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റിലെ നാലാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടമാണ് പെരേരയ്ക്ക് സ്വന്തമായിരിക്കുന്നത്. 1995 ല്‍ ജൊഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ മുന്‍ നായകന്‍ ഇന്‍സമാമം ഉള്‍ ഹഖ് നേടിയ 95 റണ്‍സാണ് ഇതോടെ പഴങ്കഥയായത്.

Also Read: 'കലിപ്പ് തീരണില്ലഡേ'; പുറത്തായതിന്റെ അരിശം തീര്‍ക്കാന്‍ കസേര തല്ലിപ്പൊളിച്ച് ഫിഞ്ച്

ദക്ഷിണാഫ്രിക്കയില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോറും ഇനി പെരേരയുടെ പേരിലാണ്. 153 റണ്‍സ് നേടിയ താരം 2012 ല്‍ കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ തിലന്‍ സമരവീര നേടിയ 115 റണ്‍സാണ് മറികടന്നത്.ഒന്നാം ടെസ്റ്റിലെ പത്താം വിക്കറ്റില്‍ ഫെര്‍ണാണ്ടോയുമൊത്ത് 78 റണ്‍സ് പെരേര സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ അതില്‍ വെറും ആറ് റണ്‍സായിരുന്നു ഫെര്‍ണാണ്ടോയുടെ സമ്പാദ്യം. 48 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വയും ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി.

First published: February 17, 2019, 3:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading