ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാരിന്റെ ഇടപെടല്‍; സിംബാബ്‌വെയുടെ അംഗത്വം ഐസിസി റദ്ദാക്കി
Last Updated:
ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് ബോര്‍ഡിന്റെ അംഗത്വം നഷ്ടമാകുന്നതിന് ഇടയാക്കിയത്.
ലണ്ടന്‍: സിംബാബ്‌വെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കി. ഇനി മുതല്‍ ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ സിംബാബ്‌വെയ്ക്ക് കളിക്കാന്‍ കഴിയുകയില്ല. ലണ്ടനില്‍ നടന്ന ഐസിസിയുടെ വാര്‍ഷിക യോഗത്തിലാണ് അംഗത്വം റദ്ദാക്കാനുള്ള തീരുമാനം. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് ബോര്‍ഡിന്റെ അംഗത്വം നഷ്ടമാകുന്നതിന് ഇടയാക്കിയത്.
ഐസിസിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്ന് ഐസിസി കണ്ടെത്തുകയായിരുന്നു. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാര്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി വിലയിരുത്തി. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐസിസിയുടെ എല്ലാ സഹായങ്ങളും നിര്‍ത്തലാവും.
Also Read: അഴിച്ച് പണിയാൻ ബിസിസിഐ; പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി വീണ്ടും അപേക്ഷിക്കണം
'ഐസിസി നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് സിംബാബ്‌വെ ക്രിക്കറ്റ് പ്രവര്‍ത്തിച്ചത്. ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സിംബാബ്വെയില്‍ ക്രിക്കറ്റ് തുടരണമെന്ന് ഐസിസിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അത് ചട്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം.' ഐസിസി ചെയര്‍മാന്‍ ശശാങ്ക്് മനോഹര്‍ പറഞ്ഞു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2019 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാരിന്റെ ഇടപെടല്‍; സിംബാബ്‌വെയുടെ അംഗത്വം ഐസിസി റദ്ദാക്കി


