advertisement

തിരുവനന്തപുരത്തെ കളരി കരുത്താക്കിയ കന്യാകുമാരിക്കാരൻ; ISRO അമരക്കാരൻ കെ. ശിവനെ അടുത്തറിയാം

Last Updated:

2018 ജനുവരിയിൽ എ.എസ് കിരൺ കുമാറിന്‍റെ പിൻഗാമിയായാണ് കെ. ശിവൻ ഐ.എസ്.ആർ.ഒ ചെയർമാനായി സ്ഥാനമേറ്റത്. അതിനുശേഷമുള്ള ഇസ്രോയുടെ ഏറ്റവും പ്രധാനദൌത്യമായിരുന്നു ചന്ദ്രയാൻ-2

ചന്ദ്രയാൻ-2 വിജയകരമായി വിക്ഷേപിച്ച അഭിമാനകരമായ ദിനമാണിത്. ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശ്രമകരമായ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ഒരു തവണ സാങ്കേതികതകരാർ കാരണം മാറ്റിവെച്ച ഉദ്യമമാണ് ഇന്ന് കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചത്. ഇതിന് ചുക്കാൻ പിടിച്ചതാകട്ടെ കെ. ശിവൻ എന്ന കന്യാകുമാരിക്കാരൻ. 2018 ജനുവരി 14നാണ് കെ. ശിവൻ ഐഎസ്.ആർഒയുടെ ചെയർമാനായി ചുമതലയേറ്റത്.
1957 ഏപ്രിൽ 14ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലാണ് കൈലാസവടിവു ശിവൻ ജനിച്ചത്. ഐഐടി ബോംബെയിലെ മുൻ വിദ്യാർഥിയായ ശിവൻ, 1980ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയ്റോനോട്ടിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടി. 1982ൽ ബെംഗളുരു ഐഐഎസ്ഇ യിൽ നിന്നും എയ്റോസ്‌പേസ് എഞ്ചിനീയറിങിൽ മാസ്റ്റർബിരുദവും 2006ൽ ഐഐടി ബോംബെയിൽ നിന്നും എയ്റോസ്‌പേസ് എഞ്ചിനീയറിങിൽ പിഎച്ച്ഡിയും കരസ്ഥമാക്കി.
പി.ജി പഠനം പൂർത്തിയാക്കിയശേഷം 1982ലാണ് കെ. ശിവൻ ഐ.എസ്.ആർ.ഒയിൽ ചേരുന്നത്. പി.എസ്.എൽ.വി പ്രോജക്ടിന്‍റെ ഭാഗമായിരുന്ന ശിവൻ, മിഷൻ പ്ലാനിങ്, മിഷൻ ഡിസൈനിങ്, മിഷൻ ഇന്‍റഗ്രേഷൻ അനാലിസിസ് എന്നിവയിലെല്ലാം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ക്രയോജനിക് എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുന്നതും. ക്രയോജനിക് എഞ്ചിനുകളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ പ്രവർത്തനമാണ് പിൽക്കാലത്തെ ഉയർച്ചയ്ക്ക് കാരണം. 6 ഡി ട്രാജക്ടറി സിമുലേഷൻ സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിലും ശിവൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2018 ജനുവരിയിൽ എ.എസ് കിരൺ കുമാറിന്‍റെ പിൻഗാമിയായാണ് കെ. ശിവൻ ഐ.എസ്.ആർ.ഒ ചെയർമാനായി സ്ഥാനമേറ്റത്. അതിനുശേഷമുള്ള ഇസ്രോയുടെ ഏറ്റവും പ്രധാനദൌത്യമായിരുന്നു ചന്ദ്രയാൻ-2.
advertisement
ഇക്കാലയളവിൽ ഒട്ടനവധി ബഹുമതികളും കെ. ശിവനെ തേടിയെത്തിയിട്ടുണ്ട്. ശ്രീ ഹരി ഓം ആശ്രമം പ്രീറിറ്റ് ഡോ. വിക്രം സാരാഭായ് റിസർച്ച് അവാർഡ് (1999), ഇസ്‌റോ മെറിറ്റ് അവാർഡ് (2007, ഡോ. ബിറൻ റോയ് സ്പേസ് സയൻസ് അവാർഡ് (2011), ചെന്നൈയിലെ എംഐടി അലുമ്‌നി അസോസിയേഷനിൽ നിന്നുള്ള വിശിഷ്ട പൂർവ്വ വിദ്യാർത്ഥി അവാർഡ് (2013) എന്നിവ അദ്ദേഹം സ്വന്തമാക്കി. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
തിരുവനന്തപുരത്തെ കളരി കരുത്താക്കിയ കന്യാകുമാരിക്കാരൻ; ISRO അമരക്കാരൻ കെ. ശിവനെ അടുത്തറിയാം
Next Article
advertisement
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
  • കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഓഫീസർ പിടിയിൽ

  • പത്തനംതിട്ടയിലെ താജുദ്ദീൻ എയ്ക്ക് 7 വർഷം കഠിനതടവും 20,000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു

  • അഴിമതി വിവരങ്ങൾ അറിയിക്കാൻ വിജിലൻസ് ടോൾ ഫ്രീ നമ്പർ 1064, 8592900900, വാട്ട്സ്ആപ്പ് 9447789100

View All
advertisement