ഐഇഎൽടിഎസ് പരീക്ഷയിൽ പാസായില്ല; നഴ്സ് തൃശൂർ ഗവ. നഴ്സിംഗ് കോളജിൽ തൂങ്ങി മരിച്ചു
- Published by:Gowthamy GG
- news18-malayalam
Last Updated:
വെള്ളിയാഴ്ച രാവിലെ ഗവൺമെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റിലാണ് തൂങ്ങിമരിച്ചത്. ഗവൺമെന്റ് നഴ്സിംഗ് കോളജിൽ ബിഎസ് സി നഴ്സിംഗ് പഠിച്ച ശേഷം മെഡിക്കൽ കോളജിൽ ഒരു വർഷത്തെ പരിശീലനം നടത്തി വരികയായിരുന്നു.
തൃശൂർ: ഐഇഎൽടിഎസ് പരീക്ഷയിൽ പാസാകാത്തതിൽ മനം നൊന്ത് നഴ്സ് ആത്മഹത്യ ചെയ്തു. പഠനം കഴിഞ്ഞ് തൃശൂർ മെഡിക്കൽ കോളജിൽ നഴ്സിംഗ് പരിശീലനം നടത്തുകയായിരുന്ന ഇടുക്കി പഴയരിക്കണ്ടം വളവനാട്ട് ദിവ്യ വി സണ്ണിയെയാ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ ഗവൺമെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റിലാണ് തൂങ്ങിമരിച്ചത്. ഗവൺമെന്റ് നഴ്സിംഗ് കോളജിൽ ബിഎസ് സി നഴ്സിംഗ് പഠിച്ച ശേഷം മെഡിക്കൽ കോളജിൽ ഒരു വർഷത്തെ പരിശീലനം നടത്തി വരികയായിരുന്നു. അടുത്തമാസം പരിശീലനം പൂർത്തിയാകാനിരിക്കെയാണ് ആത്മഹത്യ.
You may also like:ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച; അറിയേണ്ട 10 കാര്യങ്ങൾ [PHOTO]ലൈംഗിക ആരോപണ കേസ്: ദ്രോണാചാര്യ ജേതാവായ സായി പരിശീലകന് അറസ്റ്റില്‍
advertisement
[NEWS]
വെള്ളിയാഴ്ച ഐഇഎൽടിഎസ് പരീക്ഷ ഫലം വന്നപ്പോൾ ദിവ്യ പാസായിരുന്നില്ല. ഇതേതുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറും.
ലിസിയാണ് അമ്മ. ജോൺ, ധന്യ എന്നിവർ സഹോദരങ്ങളാണ്. ശനിയാഴ്ച ഇടുക്കി കഞ്ഞിക്കുഴി പള്ളിയിൽ ശവസംസ്കാരം നടക്കും.
Location :
First Published :
March 07, 2020 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഐഇഎൽടിഎസ് പരീക്ഷയിൽ പാസായില്ല; നഴ്സ് തൃശൂർ ഗവ. നഴ്സിംഗ് കോളജിൽ തൂങ്ങി മരിച്ചു