പ്രളയം: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ്
Last Updated:
പ്രളയ ശേഷമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ്. മാനസിക ആരോഗ്യ മേഖലയിലും, പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇനി മുന്‍തൂക്കം നല്‍കും.പ്രളയത്തെ തുടര്‍ന്ന് തുടങ്ങിയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു.
പ്രളയം ആരംഭിച്ചതോടെ ആഗസ്റ്റ് 18 നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നത്. 24 മണിക്കൂറും പ്രവര്‍ത്തിച്ച കണ്‍ട്രോള്‍ റൂം, സംസ്ഥാനത്ത മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യവകുപ്പ് നേതൃത്വം നല്‍കിയതെന്ന് വിലയിരുത്തലെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
പ്രളയത്തെ തുടര്‍ന്ന് തുടങ്ങിയ ക്യാമ്പുകളില്‍ 80945 പേര്‍ക്ക് ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്ന് എത്തിച്ചു. മാനസികാരോഗ്യം നിലനിര്‍ത്താന്‍ പ്രത്യേക കൗണ്‍സിലിംഗ് പദ്ധതി ആരംഭിക്കാനാണ് അടുത്തനീക്കം.
advertisement
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയ ഡോക്ടര്‍മാര്‍ക്കും, മറ്റ് ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് നന്ദി അറിയിച്ചു.
Location :
First Published :
September 15, 2018 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
പ്രളയം: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ്