രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമെന്ന് സൂചന

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ സ്ഥാനാർഥിയാക്കുമെന്ന് സൂചനകൾ.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

 • News18
 • Last Updated :
 • Share this:
  ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ സ്ഥാനാർഥിയാകുമെന്ന് സൂചനകൾ. രാഹുൽ വയനാടും പ്രിയങ്ക വാരണാസിയിലും മത്സരിക്കുമെന്ന് സൂചനകൾ. പ്രിയങ്ക വരുന്നതോടെ മോദിക്ക് കടുത്ത സമ്മർദം ഉണ്ടാക്കാൻ കഴിയുമെന്നും ഒപ്പം രാഹുൽ സുരക്ഷിതമണ്ഡലം തേടിയെന്ന വിമർശനം ഒഴിവാക്കാൻ കഴിയുമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

  ഇതിനിടെ, വയനാട്ടിലെ സ്ഥാനാർഥിത്വത്തിൽ തീരുമാനം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്ലിംലീഗ് രംഗത്തെത്തി. തീരുമാനം വൈകരുതെന്ന് മുസ്ലിംലീഗ് കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. തീരുമാനം എത്രയും വേഗം വേണമെന്ന് എഐസിസിയെ അറിയിച്ചതായി പാണക്കാട്ട് ചേർന്ന അടിയന്തിര നേതൃയോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ചയ്ക്ക് മുമ്പ് തീരുമാനമുണ്ടായേക്കും.

  വയനാട് സ്ഥാനാർഥിത്വത്തിൽ എത്രയും പെട്ടെന്ന് തീരുമാനം വേണമെന്ന് മുസ്ലിംലീഗ് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനം വൈകുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നെന്നും ലീഗ് പറഞ്ഞു.

  അതേസമയം, കർണാടകയിലെ വിജയസാധ്യതയിൽ കോൺഗ്രസ് ഹൈക്കമാൻഡിന് ആശങ്ക.

  First published:
  )}