ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വധഭീഷണി. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഡാലോചനയെക്കുറിച്ച് പരാമർശിക്കുന്ന അജ്ഞാതകത്ത് ലഭിച്ചത്. ഭുവനേശ്വറിലെ വസതിയായ നവീൻ നിവാസിലാണ് കത്ത് ലഭിച്ചത്. ഇതിനെ തുടർന്ന് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു.
കത്ത് കൈയെഴുത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. എകെ 47, സെമി ഓട്ടോമാറ്റിക് പിസ്റ്റൾസ് എന്നിവ കൈയിലുള്ള ആയുധധാരികളായ ചിലർ മുഖ്യമന്ത്രിയെ കൊല്ലാൻ തയ്യാറാണെന്ന് കത്തിൽ പരാമർശിക്കുന്നു. ഈ കരാർ കൊലയാളികൾ പ്രൊഫഷണൽ കൊലയാളികൾ ആണെന്നും മുഖ്യമന്ത്രിയെ ഏതു സമയത്തും കൊല്ലാൻ കഴിയുമെന്നും കത്തിൽ പറയുന്നു.
You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] 'ഈ കൊലയാളികൾക്ക് ഏതു സമയത്തും നിങ്ങളെ കൊല്ലാൻ കഴിയും. നിങ്ങൾ ഏതു സമയത്തും കൊല്ലപ്പെടാം എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കരാർ കൊലയാളികൾ നിങ്ങളെ തുടർച്ചയായി പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കുക. ഇതിന്റെ സൂത്രധാരൻ നാഗ്പുരിലാണ് താമസിക്കുന്നത്'- കത്തിൽ പറയുന്നു. 'നിങ്ങളെ കൊല്ലാനുള്ള ആയുധങ്ങൾ ഒഡിഷയിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു' - കത്ത് വ്യക്തമാക്കുന്നു.
17 കാറുകളുടെ പട്ടികയും അജ്ഞാതകത്തിൽ പരാമർശിച്ചിട്ടുണ്ട്. ഛത്തിസ്ഗഡ്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഒഡിഷ, ഡൽഹി, ഹരിയാന, സിക്കിം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളുള്ള കാറുകളാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. കാറുകളിലാണ് കൊലയാളികൾ പട്നായിക്കിനെ പിന്തുടരുന്നതെന്നും കത്തിൽ പരാമർശമുണ്ട്.
കത്ത് ലഭിച്ച ശേഷം ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സന്തോഷ് ബാല ഡിജിപി, ഇന്റലിജൻസ് ഡയറക്ടർ, ഭുവനേശ്വർ - കട്ടക്ക് പൊലീസ് കമ്മീഷണർ എന്നിവരോട് ഇക്കാര്യം വിശദമായി അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.