വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയെ വിവാഹം ചെയ്തു; പോലീസ് സംരക്ഷണം തേടി ദമ്പതികൾ
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഒരാഴ്ച മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയെ വിവാഹം ചെയ്ത് തെലങ്കാനയിലെ ഖമ്മം സ്വദേശി. ഒരു വര്‍ഷം മുമ്പാണ് ആന്ധ്രാപ്രദേശിലെ നന്ദിഗാമയില്‍ നിന്നുള്ള ദീപുവിനെ ഹൈദരാബാദ് സ്വദേശിയായ ഗണേഷ് കണ്ടുമുട്ടുന്നത്. ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഒരാഴ്ച മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍, വിവാഹത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ഇരുവരും പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകയായ ഉമ സുധീര്‍ എന്‍ഡിടിവി ചാനലില്‍ റിപ്പോര്‍ട്ടു ചെയ്യുകയും സാമൂഹിക മാധ്യമമായ എക്‌സില്‍ ഇവരുടെ കഥ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പോലീസ് സ്‌റ്റേഷനു പുറത്തു നില്‍ക്കുന്ന ദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.
Love knows no gender or region: newly married couple Ganesh from #Khammam #Telangana & Deepu, transgender from #Nandigama #AndhraPradesh, met in #Hyderabad & fell in love one year ago; they got married one week ago & came to PS for protection as families opposed @ndtv @ndtvindia pic.twitter.com/cKiShVjbIO
— Uma Sudhir (@umasudhir) November 6, 2023
advertisement
പ്രണയത്തിന് ലിംഗഭേദമില്ല, മതമില്ല. അടുത്തിടെ വിവാഹിതരായ തെലങ്കാനയിലെ ഖമ്മം സ്വദേശി ഗണേശും ആന്ധ്രാപ്രദേശിലെ നന്ദിഗാമ സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ വനിത ദീപുവും. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും ഉമ സുധീര്‍ തന്റെ എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു.
മുമ്പ് ഒഡീഷയിലെ കാലഹണ്ഡി ജില്ലയില്‍ യുവതി തന്റെ ഭര്‍ത്താവിന്റെയും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെയും വിവാഹം നടത്തിയ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കാലഹണ്ഡിയിലെ ദെപുര്‍ ഗ്രാമത്തില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സംഗീതയുടെയും തൊട്ടടുത്ത ഗ്രാമമായ ധുര്‍കുടി സ്വദേശിയായ ഫക്കീര്‍ നിയാലിന്റെയും വിവാഹമാണ് ശ്രദ്ധ നേടിയത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതനായിരുന്ന ഫക്കീറിന് രണ്ട് വയസ്സുള്ള മകനുണ്ട്. എന്നാൽ 2021-ല്‍ ഫക്കീര്‍ സംഗീതയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഫക്കീറിന്റെ ആദ്യഭാര്യ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിഞ്ഞെങ്കിലും അതിനെ എതിര്‍ത്തില്ല. പിന്നീട് ഇവര്‍ മുന്‍കൈ എടുത്താണ് ഫക്കീറിന്റെയും സംഗീതയുടെയും വിവാഹം നടത്തിക്കൊടുത്തത്.
Location :
Telangana
First Published :
November 07, 2023 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയെ വിവാഹം ചെയ്തു; പോലീസ് സംരക്ഷണം തേടി ദമ്പതികൾ