മോദിയുടെ കേദാർനാഥ് യാത്ര ചട്ടലംഘനം: നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

Last Updated:

മോദിയുടെ യാത്രയും ക‌േദാർനാഥിയെ ഏകാന്തധ്യാനവുമെല്ലാം വൻ വാർത്താപ്രാധാന്യം നേടിയിരുന്നു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് യാത്ര തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്രയ്ക്ക് വൻ പ്രചാരണമാണ് ലഭിച്ചത്. ദേശീയ-പ്രാദേശിക മാധ്യമങ്ങളില്‍ വൻ വാര്‍ത്താ പ്രാധാന്യത്തോടെ യാത്രാ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുവെന്നും ഇത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് തൃണമൂൽ ആരോപിക്കുന്നത്.
ഇതിന് പുറമെ കേദാര്‍നാഥ് ക്ഷേത്രത്തിനായുള്ള ഒരു മാസ്റ്റർ പ്ലാനും തയ്യാറായിട്ടുണ്ടെന്ന് ഇവിടെ വച്ച് പ്രഖ്യാപിച്ച് മോദി, മാധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്നും തൃണമൂൽ ചൂണ്ടിക്കാട്ടുന്നു. ഈ നടപടി അസാൻമാർഗികവും അധാർമികവുമാണെന്നും കുറ്റപ്പെടുത്തിയ അവർ മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കുകയാണ്.
'അന്തിമഘട്ട തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഇക്കഴിഞ്ഞ മെയ് 17ന് വൈകിട്ട് ആറുമണിക്ക് അവസാനിച്ചിരുന്നു. എന്നാൽ അതിശയിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ കേദാർനാഥ് യാത്രയ്ക്ക് കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങളിൽ വൻ പ്രചാരമാണ് ലഭിച്ചത്. ഇത് പരസ്യമായ പെരുമാറ്റച്ചട്ടലംഘനമാണ്' തൃണമൂൽ വക്താവ് ഡെറക് ഒബ്രിയാൻ തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ പറയുന്നു. 'മോദിയുടെ സന്ദർശനത്തിലെ ഏറ്റവും ചെറിയ ചെറിയ വിവരങ്ങൾ പോലും വ്യാപകമായി പരസ്യം ചെയ്യപ്പെട്ടു ഇത് നേരിട്ടോ അല്ലാതെയോ വോട്ടർമാരോ സ്വാധീനിച്ചേക്കാമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു'.
advertisement
'ഇത്തരം നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടർമാരെ സ്വാധീനിക്കുക എന്ന ലക്ഷ്യം വച്ച് മാത്രമാണ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് തീർത്തും ദൗർഭാഗ്യകരം തന്നെയാണ്. തെരഞ്ഞെടുപ്പിന്റെ കണ്ണും കാതുമായി രാജ്യത്തെ ഉന്നത സ്ഥാനങ്ങളിലൊന്ന് വഹിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ ചട്ടലംഘനങ്ങൾക്ക് നേരെ കണ്ണും കാതും അടയ്ക്കുന്നുവെന്നും കത്തിൽ തൃണമൂൽ നേതാവ് ആരോപിക്കുന്നു. അന്ധവിശ്വാസം നിറഞ്ഞതും നീതിയുക്തമല്ലാത്തതുമായ ഇത്തരം പ്രചാരണ പരിപാടികളുടെ പ്രദർശനം നിർത്തി വയ്ക്കാൻ കമ്മീഷൻ അടിയന്തിരമായി ഇടപെടണ'മെന്നാവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.
advertisement
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. ഇവിടെ കേദാർനാഥ് ക്ഷേത്രത്തിൽ ഒരു രാത്രി നീണ്ട ഏകാന്തധ്യാനത്തിന് ശേഷം അദ്ദേഹം മറ്റൊരു ക്ഷേത്രമായ ബദരിനാഥിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
മോദിയുടെ കേദാർനാഥ് യാത്ര ചട്ടലംഘനം: നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്
Next Article
advertisement
തായ്‌ലന്‍ഡ്-കംബോഡിയ  സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
  • തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കത്തില്‍ ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍; ഇന്ത്യയും യുനെസ്‌കോയും ആശങ്ക.

  • പ്രീഹ് വിഹാര്‍ ക്ഷേത്രം യുനെസ്‌കോ പൈതൃക പട്ടികയിലുളളതും സംരക്ഷണത്തില്‍ ഇന്ത്യ പങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രാലയം.

  • സംഘര്‍ഷത്തില്‍ ക്ഷേത്രത്തിന് നാശം; ഇന്ത്യയും യുനെസ്‌കോയും സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement