'ദൈവത്തോട് ഞാൻ ഒന്നും ചോദിക്കാറില്ല, പ്രാർഥിച്ചത് രാജ്യത്തിന്റെ നന്മക്ക് വേണ്ടി': മോദി
Last Updated:
കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി
കേദാര്‍നാഥ്: കേദാര്‍നാഥിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ക്ഷേത്ര സന്ദർശനവും ധ്യാനവും പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വീണ്ടും അധികാരത്തില്‍ എത്തണമെന്ന പ്രാര്‍ഥന നടത്തിയോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് ദൈവത്തോട് ഒന്നും ചോദിക്കാറില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള കരുത്ത് ദൈവം നമുക്കെല്ലാം നല്‍കിയിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാവരുടെയും നന്മയ്ക്കുവേണ്ടി പ്രാര്‍ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം ഏകാന്തതയില്‍ കഴിയാന്‍ അനുമതി നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷനും മോദി നന്ദി പറഞ്ഞു.
കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കും. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും മോദി വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോദി പ്രതികരിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടവും പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം കേദാര്‍നാഥില്‍ എത്തിയത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 19, 2019 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ദൈവത്തോട് ഞാൻ ഒന്നും ചോദിക്കാറില്ല, പ്രാർഥിച്ചത് രാജ്യത്തിന്റെ നന്മക്ക് വേണ്ടി': മോദി