ഒരു ദിവസത്തെ ഏകാന്തധ്യാനം അവസാനിപ്പിച്ച് മോദി മടങ്ങി; അടുത്ത യാത്ര ബദരിനാഥിലേക്ക്

Last Updated:

ഏകാന്തധ്യാനത്തിന് ശേഷം പുറത്തിറങ്ങിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളോടും വോട്ട് ചെയ്യാനും അഭ്യർഥിച്ചു

ഡെറാഡൂൺ : കേദാർനാഥിൽ ഒരു ദിവസത്തെ ഏകാന്തധ്യാനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. പുലര്‍ച്ചെ വരെയുള്ള ധ്യാനത്തിന് ശേഷം രാവിലെ 7.30ഓടെയായിരുന്നു മടക്കം. ധ്യാനമിരുന്ന രുദ്രാ ഗുഹയിലേക്ക് എത്തിയത് പോലെ കാല്‍ നടയായി തന്നെയായിരുന്നു മടക്കവും.
ബദരിനാഥിലേക്കാണ് പ്രധാനമന്ത്രിയുടെ അടുത്ത യാത്ര. അവിടെ ക്ഷേത്ര ദർശനത്തിന് ശേഷം രാത്രിയോടെ ഡൽഹിയിൽ തിരിച്ചെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്.
ഏകാന്തധ്യാനത്തിന് ശേഷം പുറത്തിറങ്ങിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളോടും വോട്ട് ചെയ്യാനും അഭ്യർഥിച്ചു. ട്വിറ്റർ വഴിയായിരുന്നു വോട്ട് അഭ്യർഥന. വരുന്ന കാലങ്ങളിൽ ഇന്ത്യയുടെ വികസനമുന്നേറ്റത്തെ പാകപ്പെടുത്താൻ നിങ്ങളുടെ ഒരു വോട്ട് കൊണ്ട് സാധിക്കുമെന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.
advertisement
കേദാര്‍നാഥിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ശേഷമായിരുന്നു മോദിയുടെ മടക്കം. തെരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേകം നന്ദിയും ഈ അവസരത്തിൽ മോദി രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു ദിവസത്തെ ഏകാന്തധ്യാനം അവസാനിപ്പിച്ച് മോദി മടങ്ങി; അടുത്ത യാത്ര ബദരിനാഥിലേക്ക്
Next Article
advertisement
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
  • എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്; അപകടം പുലർച്ചെ 1:30-ഓടെ.

  • ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  • മരിച്ച സിന്ധ്യ കണ്ണൂർ ഇരിട്ടി സ്വദേശിനി; തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

View All
advertisement