സോഷ്യൽ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണം: സുപ്രീം കോടതി

Last Updated:

മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് വിടണമെന്നും നിർദ്ദേശം.

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി. ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ടോയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാർ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്നും കോടതി പറഞ്ഞു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് വിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫേസ്ബുക്ക് ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയിൽ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവർക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20നു നോട്ടിസ് നല്‍കി. സെപ്റ്റംബര്‍ 13നകം മറുപടി നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സോഷ്യൽ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണം: സുപ്രീം കോടതി
Next Article
advertisement
'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ'; മുസ്ലീം ലീഗിനെതിരെ വർഗീയ പരാമർശവുമായി പി സരിൻ
'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ'; പി സരിൻ
  • പി സരിൻ മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശം നടത്തി, ലീഗുകാർ നാടിന് നരകം സമ്മാനിക്കുന്നവരെന്ന് പറഞ്ഞു.

  • എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്ന് സരിൻ ആരോപിച്ചു.

  • ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യമാണെന്ന് പി സരിൻ അഭിപ്രായപ്പെട്ടു.

View All
advertisement