ഗാസയിലെ 1000 പള്ളികൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നു; പുനരുദ്ധാരണത്തിന് വേണ്ടത് 4000 കോടിയോളം

Last Updated:

ഗാസ മുനമ്പിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ, ഇവിടുത്തെ 80 ശതമാനത്തോളം പള്ളികളാണ് തകർന്നത് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്

 (Image: AFP)
(Image: AFP)
നൂറോളം ദിവസമായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഗാസയിലെ 1,000 പള്ളികൾ തകർന്നതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7 ന് ഹമാസ്-ഇസ്രായേൽ- യുദ്ധം ആരംഭിച്ച അന്നു മുതൽ ഇതുവരെയുള്ള കണക്കാണിത്. ഗാസ മുനമ്പിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ, ഇവിടുത്തെ 80 ശതമാനത്തോളം പള്ളികളാണ് തകർന്നത് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ആകെ 1,200 പള്ളികളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഈ പള്ളികളുടെ പുനർനിർമാണത്തിന് ഏകദേശം 500 മില്യൻ ഡോളർ (41,55,33,75,000 രൂപ) ചിലവ് വരുമെന്ന് ഗാസയുടെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം ഔദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചു.
​ഗാസയിലെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്, സകാത്ത് മത കമ്മിറ്റികൾ, ഖുറാൻ സ്കൂളുകൾ, എൻഡോവ്മെന്റ് ബാങ്ക് ആസ്ഥാനം എന്നിവയും ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലസ്തീനിലെ ചരിത്ര പ്രസിദ്ധമായ ഗ്രേറ്റ് ഒമാരി മോസ്‌കും സെന്റ് പോർഫിറിയസ് ചർച്ചും ആക്രമണത്തിൽ തകർപ്പെട്ടവ പള്ളികളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.
advertisement
ഗാസയിൽ സൈനിക ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ സൈന്യം ഇതിനകം നൂറിലേറെ മതപണ്ഡിതന്മാരെയും മതപ്രഭാഷകരെയും ഇമാമുമാരെയും വധിച്ചതായും അനഡോലു ഏജൻസിയുടെ (Anadolu Agency (AA) ) റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും അവരോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും മനസാക്ഷിയുള്ള എല്ലാ ജനങ്ങളോടും തങ്ങൾ അഭ്യർത്ഥിക്കുന്നതായും ഗാസയിലെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിലെ 1000 പള്ളികൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നു; പുനരുദ്ധാരണത്തിന് വേണ്ടത് 4000 കോടിയോളം
Next Article
advertisement
കേരള പോലീസ് അക്കാദമി കാമ്പസിൽ നിന്ന് 30 വർഷം പഴക്കമുള്ള ചന്ദനമരങ്ങൾ മുറിച്ചുകടത്തി
കേരള പോലീസ് അക്കാദമി കാമ്പസിൽ നിന്ന് 30 വർഷം പഴക്കമുള്ള ചന്ദനമരങ്ങൾ മുറിച്ചുകടത്തി
  • കേരള പോലീസ് അക്കാദമി കാമ്പസിൽ 30 വർഷം പഴക്കമുള്ള രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി.

  • അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • കർശന സുരക്ഷയുള്ള കാമ്പസിൽ സിസിടിവി ഇല്ലാത്ത പ്രദേശങ്ങളിൽ മോഷണം നടന്നതായാണ് സംശയം.

View All
advertisement