'മരണത്തിന് ശേഷവും ജീവിതമുണ്ട്'; അനുഭവം വിവരിച്ച് അമേരിക്കന്‍ ഡോക്ടര്‍

Last Updated:

മരണത്തിന് ശേഷവും ഒരു ജീവിതമുണ്ടെന്നാണ് ഡോക്ടറുടെ അവകാശവാദം.

മരണത്തിന് ശേഷവും ജീവിതമുണ്ടോ? മരിച്ച് കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക? തുടങ്ങിയ ചോദ്യങ്ങള്‍ അലട്ടാത്ത മനുഷ്യരുണ്ടാകില്ല. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ഡോക്ടര്‍.
അമേരിക്കയിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ഡോക്ടറാണ് കഥയിലെ താരം. മരണവുമായി ബന്ധപ്പെട്ട 5000ലധികം അനുഭവങ്ങളെപ്പറ്റി (NDE-near death experiences) പഠിച്ചെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. മരണത്തിന് ശേഷവും ഒരു ജീവിതമുണ്ടെന്നാണ് ഡോക്ടറുടെ അവകാശവാദം.
ഡോ. ജെഫ്രി ലോംഗിന്റെ ഈ ചിന്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം രൂപീകരിച്ച സ്ഥാപനമാണ് നിയർ ഡെത്ത് എക്സ്പീരിയൻസ് റിസേർച്ച് ഫൗണ്ടേഷൻ (near death experience research foundation). 1998ലാണ് ഇത് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ഇത്തരം വ്യത്യസ്ത അനുഭവങ്ങളെപ്പറ്റി മാധ്യമങ്ങളില്‍ തുറന്നെഴുതുകയും ചെയ്തിരുന്നു.
advertisement
‘ ഒന്നുകില്‍ കോമയിലായ ആളുകളോ (comatose) അല്ലെങ്കില്‍ ക്ലിനിക്കലി ഡെഡ് ആയ ആളുകളോ ആണ് നിയർ ഡെത്ത് എക്സ്പീരിയൻസിലൂടെ കടന്നു പോകുന്നത്. അവര്‍ക്ക് ഹൃദയമിടിപ്പ് ഇല്ലായിരിക്കും. എന്നാല്‍ അവര്‍ ചിലത് കാണുകയും കേള്‍ക്കുകയും വികാരങ്ങള്‍ അനുഭവിക്കുകയും മറ്റ് ചിലരുമായി സംവദിക്കുകയും ചെയ്യും,” എന്നും ജെഫ്രി പറയുന്നു.
advertisement
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിയർ ഡെത്ത് എക്സ്പീരിയൻസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവരെപ്പറ്റി സമഗ്രമായി പഠിക്കുകയും ചെയ്യുകയാണ് ജെഫ്രി. ഒരോരുത്തര്‍ക്കും വ്യത്യസ്തമായ കഥകളായിരിക്കും. എന്നാല്‍ ചില കേസുകളില്‍ സമാനമായ പാറ്റേണ്‍ ആവര്‍ത്തിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
നിയർ ഡെത്ത് എക്സ്പീരിയൻസിലൂടെ കടന്നു പോയിട്ടുണ്ടെന്നു പറഞ്ഞ 45 ശതമാനം പേരിലും ശരീരത്തിന് പുറത്തുള്ള ഒരു അനുഭവമുണ്ടായിരിക്കുമെന്ന് (out-of-body experience) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
തങ്ങളുടെ ശരീരത്തില്‍ നിന്ന് അവരുടെ ബോധം വേര്‍പ്പെടുന്നതായി ചിലര്‍ അവകാശപ്പെടുന്നു. ശേഷം മുകളിലേക്ക് പോകുകയും എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് കേള്‍ക്കാനും കാണാനും സാധിക്കുന്നുവെന്നും ജെഫ്രി പറയുന്നു.
advertisement
” ശരീരത്തിന് പുറത്തുള്ള അനുഭവം തങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്നാണ് ആളുകള്‍ പറയുന്നത്. പലരും ഒരു തുരങ്കത്തിലൂടെ കടന്നുപോകുന്നതായും പ്രകാശത്തെ കണ്ടതായും പറയുന്നു. പിന്നീട് അവരുടെ ജീവിതത്തിലുണ്ടായിരുന്നതും മരിച്ചുപോയതുമായ പ്രിയപ്പെട്ടവര്‍ അവരെ അഭിവാദ്യം ചെയ്യും. വളര്‍ത്തുമൃഗങ്ങളുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടാകും. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഇടമായി ചിലര്‍ക്കത് തോന്നും. ഇത് അവരുടെ സ്വന്തം വീടാണെന്നും ചിലര്‍ക്ക് തോന്നും,” എന്നും ജെഫ്രി പറയുന്നു.
തന്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി ചിലരുടെ അനുഭവകഥകളും അദ്ദേഹം പറഞ്ഞു. ”ഒരിക്കല്‍ ഒരു സ്ത്രീ നടപ്പാതയിലൂടെ കുതിരപ്പുറത്ത് കയറി സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നാണ് അവര്‍ക്ക് ബോധം നഷ്ടപ്പെട്ടത്. അവരുടെ ശരീരം ആ പാതയില്‍ കിടന്നു. എന്നാല്‍ അവരുടെ ബോധം വീണ്ടും ആ കുതിരപ്പുറത്തേറി ധാന്യപ്പുരയിലേക്ക് കുതിച്ചു. പിന്നീട് ധാന്യപ്പുരയില്‍ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പറയാന്‍ അവര്‍ക്ക് സാധിച്ചു. ” എന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്‍ ഈ വീക്ഷണങ്ങള്‍ക്കുള്ള ശാസ്ത്രീയ വിശദീകരണങ്ങളൊന്നും തന്നെ തന്റെ പക്കലില്ലെന്നും അദ്ദേഹം സമ്മതിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
'മരണത്തിന് ശേഷവും ജീവിതമുണ്ട്'; അനുഭവം വിവരിച്ച് അമേരിക്കന്‍ ഡോക്ടര്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement