ഇന്റർഫേസ് /വാർത്ത /World / താലിബാൻ നിരോധനത്തെ മറികടന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി

താലിബാൻ നിരോധനത്തെ മറികടന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി

ഐഐടി മദ്രാസ് പഠനം പൂർത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും നൽകി.

ഐഐടി മദ്രാസ് പഠനം പൂർത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും നൽകി.

ഐഐടി മദ്രാസ് പഠനം പൂർത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും നൽകി.

  • Share this:

അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാർഥിനി. ഇരുപത്തിയാറുകാരിയായ ബെഹിഷ്ത ഖൈറുദ്ദീൻ മദ്രാസ് ഐഐടിയിൽ‌ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

2021ലെ താലിബാൻ അധിനിവേശ സമയത്താണ് ബൈഹിഷ്ത ഖൈറുദ്ദീൻ മദ്രാസ് ഐഐടിയിൽ പ്രവേശനം നേടിയത്. എന്നാൽ അഫ്ഗാനിനല്‍ താലിബാൻ ഭരണത്തിൽ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം വിലക്കിയിരുന്നു. ഇതിനെ മറികടന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്റെ വിജയം.

Also Read-യുകെയില്‍ ഇന്ത്യന്‍ ആധിപത്യം; സ്കിൽഡ് വർക്കർ, സ്റ്റുഡന്റ് വിസകൾ ലഭിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാര്‍

വീട്ടിൽ രഹസ്യ ലാബ് നിർമ്മിച്ചും കടം വാങ്ങിയ ബീക്കറുകളിലും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങൾ നടത്തിയിരുന്നത്. രണ്ട് വർഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടർ ഉപയോഗിച്ചായിരുന്നു മദ്രാസ് ഐഐടിയിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

ഐഐടി മദ്രാസ് പഠനം പൂർത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും നൽകി. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ നയതന്ത്രപരമായ വീഴ്ചകൾ കാരണം ഇന്റർവ്യൂ പാസായിട്ടും ബെഹിഷ്തയ്ക്ക് ഐഐടിയിൽ പ്രവേശനം നഷ്ടമായിരുന്നു. ഐസിസിആർ (ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്) അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകിയപ്പോള്‍ തനിക്ക് പ്രതികരണമൊന്നും ലഭിച്ചില്ല.

Also read-ആണിനെപ്പോലെ വസ്ത്രം ധരിക്കാൻ ട്രാൻസ് പെൺകുട്ടിയോട് ആവശ്യപ്പെട്ടു; സ്കൂൾ ​ഗ്രാജുവേഷൻ ചടങ്ങ് വിദ്യാർത്ഥിനി ബഹിഷ്ക്കരിച്ചു

പോർട്ടലിലെ തന്‍റെ അക്കൗണ്ട് നിർജ്ജീവമാവുകയും ചെയ്തു. തുടര്‍ന്ന് ഐഐടി മദ്രാസിലെ പ്രൊഫസർ രഘുനാഥൻ രംഗസാമി സഹായങ്ങള്‍ നല്‍കിയിരുന്നു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും അഭിമുഖം പൂർത്തിയാക്കിയതായും ഇ-മെയിൽ ചെയ്തതോടെ മദ്രാസ് ഐഐടി സ്കോളർഷിപ്പ് അനുവദിച്ചു. ഒരു മാസത്തിന് ശേഷം പഠനം ആരംഭിച്ചതായി ബെഹിഷ്ത ഖൈറുദ്ദീൻ പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: Afghanistan, Madras IIT, Taliban