advertisement

ഇന്ത്യ-ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; ഡൽഹി - ബീജിംഗ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

Last Updated:

എയർ ചൈനയ്ക്ക് പുറമെ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയും ഡൽഹി - ഷാങ്ഹായ് റൂട്ടിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

News18
News18
ന്യൂഡൽഹി: നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യോമയാന മേഖലയിൽ നിർണ്ണായക മാറ്റങ്ങൾ. എയർ ചൈന ഡൽഹിയിൽ നിന്നും ബീജിംഗിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഈ വിവരം അറിയിച്ചത്. ഇത് വെറുമൊരു യാത്ര മാത്രമല്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണെന്നും അവർ കുറിച്ചു.
എയർ ചൈനയ്ക്ക് പുറമെ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയും ഡൽഹി - ഷാങ്ഹായ് റൂട്ടിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാനക്കമ്പനിയായി ഇതോടെ ഇൻഡിഗോ മാറും. കഴിഞ്ഞ ഫെബ്രുവരിയിൽ എയർ ഇന്ത്യയും ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാങ്ഹായ് - ഡൽഹി സർവീസുകൾ പുനരാരംഭിച്ചിരുന്നു.
advertisement
2020-ലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ 2023-ൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ കൂടിക്കാഴ്ചയോടെ ബന്ധം മെച്ചപ്പെട്ടു തുടങ്ങുകയായിരുന്നു. 2025 ഓഗസ്റ്റിൽ പ്രധാനമന്ത്രി മോദി ചൈന സന്ദർശിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങൾക്കുമെതിരെ ഏർപ്പെടുത്തിയ കടുത്ത താരിഫ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ചൈനീസ് സ്ഥാനപതി ഷു ഫീഹോങ് പ്രഖ്യാപിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യ-ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; ഡൽഹി - ബീജിംഗ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
Next Article
advertisement
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ജോലി സമ്മർദമെന്ന് ബന്ധുക്കൾ
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ജോലി സമ്മർദമെന്ന് ബന്ധുക്കൾ
  • കാസർഗോഡ് ബിഎൽഒ സവാദ് പുഴയിൽ ചാടി ജീവനൊടുക്കിയതിൽ ജോലി സമ്മർദം കാരണമായെന്ന് ബന്ധുക്കൾ പറയുന്നു

  • സവാദ് വീടുപണി നടക്കുന്നിടത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയതിനു ശേഷം പുഴയിൽ മൃതദേഹം കണ്ടെത്തി

  • ജോലിയിൽ സമ്മർദം ചെലുത്തിയവർ ആരെന്ന് കണ്ടെത്തണമെന്ന് ബന്ധുക്കളും നാട്ടുകാരും കളക്ടറെ ആവശ്യപ്പെട്ടു

View All
advertisement