advertisement

ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ? മമ്മൂട്ടി, ഖാലിദ് റഹ്മാൻ സഹകരണത്തെ വിമർശിച്ച് ഹരീഷ് പേരടി

Last Updated:

അടുത്തിടെ വിവാദമായി മാറിയ, പാർട്ടി പ്രവർത്തകനൊപ്പം നിൽക്കുന്ന മമ്മൂട്ടി ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്താണ് പേരടിയുടെ പരാമർശം

ഹരീഷ് പേരടി, മമ്മൂട്ടി, ഖാലിദ് റഹ്മാൻ
ഹരീഷ് പേരടി, മമ്മൂട്ടി, ഖാലിദ് റഹ്മാൻ
'ഉണ്ട' സംവിധായകൻ ഖാലിദ് റഹ്മാനുമായുള്ള (Khalid Rahman) നടൻ മമ്മൂട്ടിയുടെ (Mammootty) പുതിയ സഹകരണത്തെ വിമർശിച്ച് ഹരീഷ് പേരടി (Hareesh Peradi). കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ച പേരിൽ സംവിധായകൻ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ വിവാദമായി മാറിയ, പാർട്ടി പ്രവർത്തകനൊപ്പം നിൽക്കുന്ന മമ്മൂട്ടി ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്താണ് പേരടിയുടെ പരാമർശം.
"ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ 'ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലേ' എന്ന തോന്നിയ മമ്മുക്കക്ക് ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയ്യാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ...എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?... എനിക്കറിയില്ല... ഏതാണ് ശരി എന്നും എനിക്കറിയില്ല..." എന്നാണ് പേരടിയുടെ പോസ്റ്റ്.
ഖാലിദ് റഹ്മാനുമായുള്ള 'മട്ടാഞ്ചേരി മാഫിയ' എന്ന പേരിലെ പുതിയ ചിത്രം ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗാങ്സ്റ്റർ ആക്ഷൻ - കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രമാണിത്. ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും, തല്ലുമാലയും, അനുരാഗ കരിക്കിൻ വെള്ളവും ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. മട്ടാഞ്ചേരി മാഫിയയിലൂടെ പുതുമയാർന്നതും മാസ് എലമെന്റുകൾ നിറഞ്ഞതുമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്.
advertisement
Summary: Hareesh Peradi has criticised actor Mammootty's new collaboration with 'Unda' director Khalid Rahman. In April last year, director Khalid Rahman and Ashraf Hamza were arrested for possession of hybrid cannabis. Peradi's remarks came after he posted a picture of Mammootty with a party worker, which recently became controversial. A new film titled 'Mattancherry Mafia' with Khalid Rahman was announced recently. The film also has the distinction of starring Mammootty along with Asif Ali and Nazlen in the lead roles
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ? മമ്മൂട്ടി, ഖാലിദ് റഹ്മാൻ സഹകരണത്തെ വിമർശിച്ച് ഹരീഷ് പേരടി
Next Article
advertisement
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ജോലി സമ്മർദമെന്ന് ബന്ധുക്കൾ
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ജോലി സമ്മർദമെന്ന് ബന്ധുക്കൾ
  • കാസർഗോഡ് ബിഎൽഒ സവാദ് പുഴയിൽ ചാടി ജീവനൊടുക്കിയതിൽ ജോലി സമ്മർദം കാരണമായെന്ന് ബന്ധുക്കൾ പറയുന്നു

  • സവാദ് വീടുപണി നടക്കുന്നിടത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയതിനു ശേഷം പുഴയിൽ മൃതദേഹം കണ്ടെത്തി

  • ജോലിയിൽ സമ്മർദം ചെലുത്തിയവർ ആരെന്ന് കണ്ടെത്തണമെന്ന് ബന്ധുക്കളും നാട്ടുകാരും കളക്ടറെ ആവശ്യപ്പെട്ടു

View All
advertisement