ഐൻസ്റ്റീന്റ കത്ത്; പ്രസിദ്ധ സമവാക്യം E=mc² അടങ്ങിയ കത്തിന്റെ വില 3 കോടി രൂപ

Last Updated:

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞനായാണ് ആൽബർട്ട് ഐൻസ്റ്റീൻ അറിയപ്പെടുന്നത്.

ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ പ്രസിദ്ധ സമവാക്യമായ E=mc² അടങ്ങിയ കത്ത് ലേലത്തിന്. 1946, ഒക്ടോബർ 26ന് എഴുതപ്പെട്ട കത്ത് ഏതാണ്ട് മൂന്നു കോടി രൂപയ്ക്കാണ് ലേലത്തിന് വച്ചിരിക്കുന്നത്. സ്വന്തം കൈയക്ഷരത്തിൽ ഐൻസ്റ്റീൻ എഴുതിയ കത്തിലെ സമവാക്യം അദ്ദേഹം കണ്ടെത്തിയതാണ് എന്ന് തെളിയിക്കുന്ന പ്രധാന നാല് രേഖകളിൽ ഒന്നാണിത്. സഹശാസ്ത്രജ്ഞനോട് ചോദ്യത്തിനുള്ള ഉത്തരം ഈ സമവാക്യത്തിലൂടെ കണ്ടെത്താനാകും എന്ന് അറിയിക്കുന്നതിന്റെ ഭാഗമായാണ് ഐൻസ്റ്റീൻ ഈ കത്ത് എഴുതിയിരിക്കുന്നത്.
ബോസ്റ്റൺ ആസ്ഥാനമായുള്ള ആർ ആർ ഓക്ഷൻ ഏജൻസി നൽകുന്ന വിവരങ്ങൾ പ്രകാരം മെയ് 20 വരെയാണ് ലേലം നടക്കുക. ഒരു പേജ് മാത്രമുള്ള കത്തിൽ ലെറ്റർഹെഡ് ഉൾപ്പെടെ പതിപ്പിച്ചിട്ടുണ്ട്. ആർട്ട്മൈൻ എന്ന ടെക്നോളജി കമ്പനിയുടെ സഹായത്തോടെ നോൺ ഫൺജബിൾ ടോക്കൺ (എൻഎഫ്ടി) സാങ്കേതിക വിദ്യയിലേക്കും 5ഡി ബയോമെട്രിക്ക് ആർട്ട് പാസ്പോർട്ടിലേക്കും കത്ത് മാറ്റിയിട്ടുണ്ട്. യഥാർത്ഥ കയ്യെഴുത്ത് പകർത്തിയെടുക്കാതിരിക്കാനും ഉടമക്ക് കത്തിൽ നിരീക്ഷണം നടത്താനും ഇതു വഴി സാധിക്കും.
advertisement
അമേരിക്കയിലെ പ്രിൻസെറ്റോൺ സർവ്വകലാശാലയുടെ ലെറ്റർഹെഡിൽ പോളിഷ് - അമേരിക്കൻ ശാസ്ത്രജ്ഞനായ ലുഡ്വിക്ക് സിൽബെർസ്റ്റീന് വേണ്ടിയാണ് ഐൻസ്റ്റീൻ കത്ത് എഴുതിയിരിക്കുന്നത്. ജർമ്മൻ ഭാഷയിലാണ് കത്ത് എഴുതപ്പെട്ടിരിക്കുന്നത്. ഐൻസ്റ്റീന്റെ ജനറൽ റിലേറ്റിവിറ്റി തിയറിയോട് ആദ്യം യോജിക്കാതിരുന്ന ശാസ്ത്രജ്ഞനാണ് സിൽബർസ്റ്റീൻ. സിൽബർസ്റ്റീന്റെ ചോദ്യങ്ങൾക്ക് കത്തിലൂടെ ഐൻസ്റ്റീൻ ഇങ്ങനെ മറുപടി നൽകുന്നു. 'താങ്കളുടെ ചോദ്യത്തിന് E=mc² (E എന്നത് ഊർജ്ജത്തെയും m എന്നത് മാസിനെയും c എന്നത് പ്രകാശ വേഗതയെയും സൂചിപ്പിക്കുന്നു) സമവാക്യത്തിലൂടെ ഉത്തരം കണ്ടെത്താനാകും.
advertisement
ഐൻസ്റ്റീന്റെ കണ്ടെത്തലിനെക്കുറിച്ച് മറ്റൊരു അഭിപ്രായമാണ് സിൽബെർസ്റ്റീന് ഉണ്ടായിരുന്നത് എങ്കിലും സമവാക്യം വിശദീകരിച്ചുള്ള ഈ കത്തിലൂടെ അവ ദുരീകരിക്കപ്പെട്ടു എന്നാണ് പറയുന്നത്. ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങൾ സർവ്വകലാശാലകളിൽ കോഴ്സുകളായി അവതരിപ്പിക്കുന്നതിൽ പ്രധാനിയായും അദ്ദേഹം മാറി. സിൽബർസ്റ്റീന്റെ മക്കളുടെ മക്കളുടെ മക്കളാണ് പഴയ കത്ത് ലേലത്തിന് വക്കുന്നത്. 2018ൽ ഗോഡ് ലെറ്റർ എന്ന പേരിൽ അറിയപ്പെട്ട ഐൻസ്റ്റീന്റെ മറ്റൊരു കത്തും ലേലത്തിന് വച്ചിരുന്നു. മതങ്ങളെക്കുറിച്ച് പൊതുവായും ജൂതമതത്തെക്കുറിച്ച് വിശേഷിച്ചും വിവരിക്കുന്നത് ആയിരുന്നു ഈ കത്ത്. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ മൂന്ന് മില്യൺ ഡോളറിനാണ് കത്ത് വിറ്റ് പോയത്.
advertisement
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞനായാണ് ആൽബർട്ട് ഐൻസ്റ്റീൻ അറിയപ്പെടുന്നത്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനമാണ് ഐൻസ്റ്റീന്റെ E=mc² സമവാക്യം. 1921ൽ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരത്തിന് അദ്ദേഹം അർഹത നേടി. ഫോട്ടോ ഇലക്ട്രിക്ക് ഇഫക്ട് സംബന്ധിച്ച പുതിയ നിയമം രൂപീകരിച്ചതിന് ആയിരുന്നു ഈ നേട്ടം. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായും ഐൻസ്റ്റീനെ തെരഞ്ഞെടുത്തിരുന്നു. ജർമ്മനിയൽ ജനിച്ച അദ്ദേഹം ഹിറ്റ്ലറുടെ ക്രൂരത കാരണം യൂറോപ്പ് വിടുകയും അമേരിക്കയിൽ സ്ഥിരതാമസം ആക്കുകയും ചെയ്ത വ്യക്തിയാണ്. 1955ലാണ് ഐൻസ്റ്റീൻ അന്തരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഐൻസ്റ്റീന്റ കത്ത്; പ്രസിദ്ധ സമവാക്യം E=mc² അടങ്ങിയ കത്തിന്റെ വില 3 കോടി രൂപ
Next Article
advertisement
രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം
രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  • റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിങ്ങും, തട്ടുകട, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ കർശനമായി നിരോധിച്ചു.

  • ട്രെയിൻ യാത്രക്കാർ ഒക്ടോബർ 23 ഉച്ചക്ക് 2 മണിക്ക് മുൻപായി റെയിൽവേ ‌സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.

View All
advertisement