HOME /NEWS /World / King Charles III | നികുതിയിളവ്, രണ്ട് ജന്മ​ദിനം, വാർഷിക ഗ്രാന്റ്; ചാൾസ് രാജാവിനുള്ള ആനുകൂല്യങ്ങളും അധികാരങ്ങളും

King Charles III | നികുതിയിളവ്, രണ്ട് ജന്മ​ദിനം, വാർഷിക ഗ്രാന്റ്; ചാൾസ് രാജാവിനുള്ള ആനുകൂല്യങ്ങളും അധികാരങ്ങളും

രാജ്ഞിയുടെ വിയോ​ഗത്തോടെ മകനും അടുത്ത കിരീടാവകാശിയുമായ ചാൾസ് രാജാവിന് ലഭിക്കുന്ന അവകാശങ്ങളും ആനൂകൂല്യങ്ങളും സമ്പത്തുമെല്ലാം നിരവധിയാണ്.

രാജ്ഞിയുടെ വിയോ​ഗത്തോടെ മകനും അടുത്ത കിരീടാവകാശിയുമായ ചാൾസ് രാജാവിന് ലഭിക്കുന്ന അവകാശങ്ങളും ആനൂകൂല്യങ്ങളും സമ്പത്തുമെല്ലാം നിരവധിയാണ്.

രാജ്ഞിയുടെ വിയോ​ഗത്തോടെ മകനും അടുത്ത കിരീടാവകാശിയുമായ ചാൾസ് രാജാവിന് ലഭിക്കുന്ന അവകാശങ്ങളും ആനൂകൂല്യങ്ങളും സമ്പത്തുമെല്ലാം നിരവധിയാണ്.

 • Share this:

  എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth) മരണത്തിനു ശേഷം ബ്രിട്ടീഷ് രാജാവായി സ്ഥാനമേറ്റെടുത്തിരിക്കുയാണ് രാജ്ഞിയുടെ മകനായ ചാൾസ്. 73 കാരനായ ചാൾസ്, ചാൾസ് മൂന്നാമൻ രാജാവ് (King Charles III) എന്നാണ് ഇനി മുതൽ അറിയപ്പെടുക. 73-ാം വയസിൽ രാജാവാകുന്ന ചാൾസ് ഏറ്റവും പ്രായം കൂടിയ കിരീട അവകാശി, അല്ലെങ്കിൽ ഏറ്റവും കൂടുതൽ കാലം കിരീടത്തിനായി കാത്തിരിക്കുന്ന അവകാശി കൂടിയാണ്.

  എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകനായ ചാൾസ് രാജാവിന് സിംഹാസനം മാത്രമല്ല വന്നുചേരുന്നത്. നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുകളും ചില അധികാരങ്ങളുമെല്ലാം ചാൾസ് രാജാവിന് സ്വന്തമാകും.

  രാജ്ഞിയുടെ വിയോ​ഗത്തോടെ മകനും അടുത്ത കിരീടാവകാശിയുമായ ചാൾസ് രാജാവിന് ലഭിക്കുന്ന അവകാശങ്ങളും ആനൂകൂല്യങ്ങളും സമ്പത്തുമെല്ലാം നിരവധിയാണ്. അവയെക്കുറിച്ച് കൂടുതലറിയാം.

  ഭരണഘടനാപരമായ അധികാരങ്ങൾ

  പാർലമെന്റിലെ അധികാരം: യുകെയിലെ ഏറ്റവും ഉയർന്ന നിയമനിർമ്മാണ അതോറിറ്റിയാണ് പാർലമെന്റ്. ഹൗസ് ഓഫ് കോമൺസ്, ഹൗസ് ഓഫ് ലോർഡ്സ് ആൻഡ് ക്രൗൺ എന്നിവ ഉൾക്കൊള്ളുന്നതാണ് യുകെ പാർലമെന്റ്. എന്നാൽ പാർലമെന്റിൽ ഇപ്പോൾ രാജകുടുംബത്തിന് കാര്യമായ അധികാരങ്ങളൊന്നുമില്ല. അത് പേരിനു മാത്രമായി അവശേഷിക്കുകയാണ്.

  സർക്കാരിനെ നിയമിക്കാനുള്ള അധികാരം: പൊതു തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന്, ഹൗസ് ഓഫ് കോമൺസിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയുടെ നേതാവിനെ പ്രധാനമന്ത്രിയാകാനും സർക്കാർ രൂപീകരിക്കാനും രാജാവ് ക്ഷണിക്കും.

  Queen Elizabeth II | എന്താണ് ഓപ്പറേഷൻ യൂണികോൺ? ബ്രിട്ടീഷ് രാജ്ഞി മരിച്ചാൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ?

  പാർലമെന്റ് തുറക്കുന്നതും പിരിച്ചുവിടുന്നതും: എല്ലാ വർഷവും രാജാവ് പാർലമെന്റ് തുറക്കുകയും അടുത്ത 12 മാസത്തേക്കുള്ള സർക്കാരിന്റെ പദ്ധതികൾ ഔദ്യോ​ഗികമായി വായിക്കുകയും ചെയ്യും. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്ററിലേക്കുള്ള രാജാവിന്റെ ഘോഷയാത്രയോടെയാണ് ഈ പരിപാടി സാധാരണയായി ആരംഭിക്കുന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് രാജാവ് പാർലമെന്റ് പിരിച്ചുവിടുകയും ചെയ്യുന്നു.

  രാജകീയ സമ്മതം: ഒരു ബിൽ ഹൗസ് ഓഫ് കോമൺസും ഹൗസ് ഓഫ് ലോർഡ്‌സും അംഗീകരിച്ച ശേഷം, അത് അംഗീകരിക്കാനും നിയമമായി മാറാനും രാജാവിന് അയയ്ക്കുന്നു. രാജാവിന് സാങ്കേതികമായി ഈ ബിൽ നിരസിക്കാൻ കഴിയുമെങ്കിലും, യഥാർത്ഥത്തിൽ ഒരു വഴിപാടെന്ന പോലെയാണ് ഈ നടപടികളെല്ലാം. 1708-ൽ ആൻ രാജ്ഞി പാർലമെന്റ് അയച്ച ബില്ലിന് സമ്മതം നൽകിയിരുന്നില്ല.

  പ്രധാനമന്ത്രിയുടെ വിശ്വസ്തൻ: എലിസബത്ത് രാജ്ഞി രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുമായും പ്രതിവാര മീറ്റിംഗുകൾ നടത്തിയിരുന്നു. തന്റെ പദ്ധതികളും ആശങ്കകളുമെല്ലാം അവരോട് പങ്കു വെയ്ക്കുകയും ചെയ്തിരുന്നു.

  Queen Elizabeth II | തേംസ് നദിയിലെ അരയന്നങ്ങൾ; ഡോൾഫിനുകൾ ; എലിസബത്ത് രാജ്ഞിയുടെ 39 അപൂർവ വസ്തുക്കൾ

  പ്രഭുക്കന്മാരെയും സൈനികരെയും നിയമിക്കുന്നു: പാർലമെന്റിലേക്ക് പ്രഭുക്കന്മാരെ നിയമിക്കാൻ രാജാവിന് അധികാരമുണ്ട്, എന്നാൽ ഈ അധികാരം മന്ത്രിമാരുടെ ഉപദേശപ്രകാരം മാത്രമേ പ്രയോഗിക്കൂ. ബ്രിട്ടീഷ് സമൂഹത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയവർക്ക് നൽകുന്ന നൈറ്റ്ഹുഡ് ബഹുമതിയും രാജാവ് വ്യക്തിപരമായി നൽകാറുണ്ട്. പൊതു ബഹുമതികൾക്കുള്ള അംഗീകാരത്തിനായി സർക്കാർ ഓരോ വർഷവും നോമിനികളുടെ ഒരു ലിസ്റ്റ് രാജാവിന് നൽകാറുമുണ്ട്.

  ഭരണഘടനാപരമായ പ്രതിസന്ധികളിൽ ഇടപെടാനുള്ള അധികാരം: ഗുരുതരമായ ഭരണഘടനാ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇടപെടാനുള്ള അധികാരം ബ്രിട്ടീഷ് രാജാവിനോ രാജ്ഞിക്കോ ഉണ്ട്. എന്നാൽ ആധുനിക കാലത്ത് ഒരിക്കലും ഇത്തരമൊരു കാര്യം സംഭവിച്ചിട്ടില്ല.

  സഭാ തലവൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവർണർ എന്ന നിലയിൽ, ബിഷപ്പുമാരെയും ആർച്ച് ബിഷപ്പുമാരെയും നിയമിക്കാനുള്ള അധികാരം ബ്രിട്ടനിലെ ചക്രവർത്തിക്കുണ്ട്. എന്നാൽ ഈ അധികാരവും ചർച്ച് കമ്മീഷന്റെ ഉപദേശപ്രകാരം മാത്രമാണ് പ്രയോഗിക്കുന്നത്.

  ഈ അധികാരങ്ങൾക്കു പുറമേ, മറ്റു പല ആനുകൂല്യങ്ങളും ബ്രിട്ടീഷ് സിംഹാസനത്തിൽ ഇരിക്കുന്ന വ്യക്തിക്കുണ്ട്. രാജാവിനോ രാഞ്ജിക്കോ പാസ്‌പോർട്ടില്ലാതെയും ലൈസൻസില്ലാതെ വാഹനമോടിക്കാം. വർഷത്തിൽ രണ്ടുതവണ ജന്മദിനം ആഘോഷിക്കുന്ന പാരമ്പര്യം തുടരാം. ഇങ്ങനെ മറ്റു പല ആനുകൂല്യങ്ങളും ഇവർക്കുണ്ട്. അതെക്കുറിച്ച് വിശദമായി അറിയാം.

  ലൈസൻസോ പാസ്‌പോർട്ടോ വേണ്ട: എലിസബത്ത് രാജ്ഞിയുടെ പിൻ​ഗാമി ആകുന്നതോടെ ചാൾസ് മൂന്നാമൻ രാജാവിന് ഇനി പാസ്‌പോർട്ട് ഇല്ലാതെ വിദേശയാത്ര നടത്താം. ബ്രിട്ടനിൽ ലൈസൻസില്ലാതെ വാഹനമോടിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തിയും രാജാവായിരിക്കും.

  രണ്ട് ജന്മദിനങ്ങൾ ആഘോഷിക്കാം: എലിസബത്ത് രാജ്ഞിക്ക് രണ്ട് ജന്മദിനങ്ങൾ ഉണ്ടായിരുന്നു. ഏപ്രിൽ 21 നാണ് രാജ്ഞിയുടെ യഥാർത്ഥ ജന്മദിനം. ഔദ്യോ​ഗിക ജന്മദിനം ആഘോഷിച്ചിരുന്നതാകട്ടെ, മറ്റൊരു ദിവസവും. ചാൾസ് രാജാവും ഇതേ രീതി തുടരും.

  വോട്ടെടുപ്പിൽ പങ്കെടുക്കേണ്ട: ബ്രിട്ടീഷ് രാജാവിന് വോട്ടു ചെയ്യേണ്ടതില്ല. തിരഞ്ഞെടുപ്പിൽ മൽസരിക്കാനും കഴിയില്ല. ഇദ്ദേഹത്തിന് പാർലമെന്റ് സമ്മേളനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യാം. പാർലമെന്റിൽ നിന്നുള്ള നിയമനിർമ്മാണത്തിന് അംഗീകാരവും നൽകാം. പ്രധാനമന്ത്രിയുമായി പ്രതിവാര യോഗങ്ങൾ നടത്തുകയും ചെയ്യാം.

  ഹംസങ്ങളും ഡോൾഫിനുകളും: പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ, ഇംഗ്ലണ്ടിലും വെയിൽസിലുടനീളമുള്ള ഹംസങ്ങൾ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. രാജ്യത്തെ ജലാശയങ്ങളിലെ ഡോൾഫിനുകൾ, തിമിംഗലങ്ങൾ എന്നിവയും രാജകീയ ഉടമസ്ഥതയിലാണ്.

  രാജകീയ ബഹുമതി: രാജാവിന് ചരക്കുകളും സേവനങ്ങളും സ്ഥിരമായി വിതരണം ചെയ്യുന്നവർക്ക് പ്രത്യേക ബഹുമതി ലഭിക്കാറുണ്ട്. ഈ ബഹുമതി ലഭിച്ച കമ്പനികൾക്ക് അവരുടെ ചരക്കുകളിൽ രാജകീയ ചിഹ്നങ്ങൾ ഉപയോഗിക്കാൻ അധികാരമുണ്ട്. ബർബെറി, കാഡ്ബറി, ജാഗ്വാർ കാർസ്, ലാൻഡ് റോവർ, സാംസങ്, വെയ്‌ട്രോസ് സൂപ്പർമാർക്കറ്റുകൾ എന്നിവയെല്ലാം രാജകീയ ബഹുമതിയുള്ള കമ്പനികളിൽ പെടുന്നവയാണ്.

  സ്വകാര്യ സമ്പത്ത്

  എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തിന്റെ ഭൂരിഭാഗവും ചാൾസ് രാജാവിന് കൈമാറും. അവയിൽ ചിലത്:

  ലങ്കാസ്റ്ററിലെ എസ്റ്റേറ്റ്: മധ്യകാലഘട്ടം മുതൽ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ എസ്റ്റേറ്റായ ഡച്ചി ഓഫ് ലങ്കാസ്റ്ററിന്റെ അവകാശിയും ഇനി മുതൽ ചാൾസ് രാജാവായിരിക്കും. രാജാവിന് അതിൽ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിക്കാനും അർഹതയുണ്ട്. ഔദ്യോഗിക ചെലവുകൾക്കായി അത് ഉപയോഗിക്കും.

  എലിസബത്ത് രാജ്ഞിയെപ്പോലെ ഒരാൾ മാത്രം; ഒരു ജീവിതം നിരവധി തലമുറകളിലൂടെ ജീവിച്ചു

  യുകെ ട്രഷറിയിൽ നിന്നുള്ള വാർഷിക ഗ്രാന്റ്: യുകെ ട്രഷറിയിൽ നിന്നുള്ള വാർഷിക ഗ്രാന്റും ചാൾസിന് ലഭിക്കും. രാജാവിന്റെയും രാജകുടുംബത്തിലെ മറ്റ് മുതിർന്ന അംഗങ്ങളുടെയും ഔദ്യോഗിക ആവശ്യങ്ങൾ, ജീവനക്കാരുടെ ശമ്പളം, രാജകൊട്ടാരങ്ങളുടെ പരിപാലനം എന്നിവക്കെല്ലാം ഈ ​ഗ്രാന്റ് ഉപയോ​ഗിക്കും. 2021-22 ൽ, ഇത് 86.3 മില്യൺ പൗണ്ടായാണ് നിശ്ചയിച്ചത്. കൂടാതെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നവീകരണത്തിനുള്ള ധനസഹായവും ഉൾപ്പെടുത്തിയിരുന്നു.

  ഭൂമി: സെൻട്രൽ ലണ്ടനിലെ പ്രധാന സ്ഥലങ്ങളും രാജ്യത്തുടനീളമുള്ള ഗ്രാമീണ, തീരദേശ ഭൂമിയും ഇംഗ്ലണ്ടിനും വെയിൽസിനും ചുറ്റുമുള്ള വെള്ളം ഉൾപ്പെടെയുള്ള വാണിജ്യ, റീട്ടെയിൽ പ്രോപ്പർട്ടികൾ രാജകുടുംബത്തിന്റെ അധികാര പരിധിയിലാണ്.

  നികുതിയിളവ്: 1993-ൽ തയ്യാറാക്കിയ നിയമങ്ങൾ പ്രകാരം, അമ്മയിൽ നിന്ന് ലഭിക്കുന്ന സ്വകാര്യ സ്വത്തിന് അനന്തരാവകാശ നികുതി നൽകേണ്ടതില്ല. എന്നാൽ, ഒരു പരമാധികാരിയിൽ നിന്നോ ഒരു പരമാധികാരിയുടെ ഭാര്യയിൽ നിന്നോ അടുത്ത രാജാവിലേക്ക് കൈമാറുന്ന ആസ്തികൾക്ക് ഈ നികുതിയിളവ് ബാധകമല്ല.

  First published:

  Tags: Britain, Queen Elizabeth II