അമേരിക്കയിലെ സൗത്ത് കരോലിന തീരത്ത് ചൈനയുടെ ചാര ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടത് വലിയ വാര്‍ത്തയായിരുന്നു. യുഎസ്-കാനഡ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിന് മുകളില്‍ ബലൂണിനെ യുഎസ് എഫ്-16 യുദ്ധവിമാനമാണ് വെടിവെച്ചു വീഴ്ത്തിയത്. ചാരബലൂണിനെ കൂടാതെ മറ്റു പല തിരിച്ചറിയാത്ത വസ്തുക്കളും അമേരിക്കൻ സൈന്യം വെടിവെച്ചപ വീഴ്ത്തിയിരുന്നു. ഇതിനെക്കുറിച്ച് വിശദമായി അറിയാം.
എന്താണ് ബലൂണ്‍?
അമേരിക്കയുടെ ആകാശത്ത് സമാന രീതിയില്‍ അടുത്തിടെ നാല് വസ്തുക്കളാണ് കണ്ടെത്. ഇതില്‍ ആദ്യത്തേത് 200 അടി ഉയരത്തില്‍ കണ്ട (60 മീറ്റര്‍ ഉയരം) ബലൂൺ ആയിരുന്നു. അമേരിക്കയില്‍ ചാരപ്രവൃത്തി നടത്താന്‍ ചൈന ഉപയോഗിക്കുന്ന ബലൂണാണിതെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ഇത് ഒരു റിസര്‍ച്ച് ക്രാഫ്റ്റായിരുന്നുവെന്നാണ് ചൈന പറയുന്നത്.
വെള്ളിയാഴ്ച അലാസ്കയിലെ ഡെഡ് ഹോഴ്സിനു സമീപം ഒരു ചെറിയ കാറിന്റെ വലുപ്പമുള്ള ഒരു വസ്തുവും വെടിവെച്ച് വീഴ്ത്തിയിരുന്നു. ഇതിന് സമാനമായി ശനിയാഴ്ച കാനഡയിലെ യുകോണിന് മുകളിലൂടെ പറന്ന ചൈനീസ് ചാര ബലൂണിനേക്കാള്‍ ചെറുതും എന്നാല്‍ സമാനമായ ആകൃതിയിലുള്ളതുമായ മറ്റൊരു വസ്തുവും കണ്ടെത്തി. ഞായറാഴ്ച യുഎസ്-കാനഡ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിന് മുകളില്‍ ഒരു അഷ്ടഭുജാകൃതിയിലുള്ള വസ്തുവിനെ വെടിച്ചുവീഴ്ത്തുകയും ചെയ്തു.
Also read-ആകാശത്ത് 40,000 അടി ഉയരത്തിൽ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക
ഉത്ഭവം എവിടെ നിന്ന്?
ഇക്കാര്യത്തിൽ യുഎസ് ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്യഗ്രഹജീവികളെ സംബന്ധിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ തള്ളിക്കളയുന്നില്ലെന്ന് വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കുന്ന യുഎസ് എയര്‍ഫോഴ്സ് ജനറല്‍ ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്ക് പറഞ്ഞിരുന്നു.
ആദ്യത്തെ ബലൂണ്‍ കണ്ടെത്തിയതിന് ശേഷം വ്യത്യസ്ത ഉയരങ്ങളില്‍ പതുക്കെ പറക്കുന്ന വസ്തുക്കളെ കണ്ടെത്താന്‍ യുഎസ് സൈന്യം അതിന്റെ റഡാര്‍ ക്രമീകരിച്ചിരുന്നു, ഇതോടെസമീപ വര്‍ഷങ്ങളില്‍ നിരവധി ചൈനീസ് ചാര ബലൂണുകള്‍ അമേരിക്കയുടെ ആകാശത്തുകൂടെ പോയതായി കണ്ടെത്താന്‍ സാധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
സൈന്യത്തിന്റെ നടപടി?
ഫെബ്രുവരി 4 ന്, സൗത്ത് കരോലിനയില്‍ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറന്ന ബലൂണ്‍ എഫ്22 എന്ന യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയിരുന്നു. വെള്ളിയാഴ്ച അലാസ്കയിലും ശനിയാഴ്ച കാനഡയിലും കണ്ട് ബലൂണിനെയും എഫ്-22 വിമാനങ്ങള്‍ വെടിവെച്ചിട്ടു. ഹുറോണ്‍ തടാകത്തിന് മുകളില്‍ കണ്ടതിനെ എഫ് -16 ഉപയോഗിച്ചാണ് വെടിവെച്ച് വീഴ്ത്തിയത്. ഓരോന്നിനും ലക്ഷക്കണക്കിന് ഡോളര്‍ വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ വസ്തുക്കള്‍ ഉയര്‍ത്തുന്ന ഭീഷണി?
സൈനിക താവളങ്ങള്‍ക്ക് സമീപം കാണപ്പെടുന്ന ഇത്തരം അജ്ഞാത വസ്തുക്കള്‍, എതിരാളുകളുടെ മേലുള്ള ഭയം ഉയര്‍ത്തുകയും അമേരിക്കയും ചൈനയും തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തലുകൾ.
അമേരിക്ക ചൈനയിലേക്ക് ബലൂണുകള്‍ അയച്ചോ?
2022 ന്റെ തുടക്കം മുതല്‍ 10 തവണയിലധികം അനുമതിയില്ലാതെ വാഷിംഗ്ടണ്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ ബലൂണുകള്‍ അയച്ചതായി ചൈന ആരോപിക്കുന്നു. എന്നാല്‍ ചൈനയുടെ ഈ ആരോപണം യുഎസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 40-ലധികം രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ച് ചൈന രഹസ്യ നിരീക്ഷണം നടത്തുന്നതായി അമേരിക്കയും ആരോപിക്കുന്നു.
ലാറ്റിനമേരിക്കയില്‍ മറ്റൊരു ചൈനീസ് ബലൂണ്‍ കണ്ടെത്തിയതായും അമേരിക്ക പറഞ്ഞു. ഇതിനിടെ യുഎസ് -ചൈന ബലൂണ്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ സുരക്ഷ പുനഃപരിശോധിക്കുമെന്ന് യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ബ്രിട്ടന് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.