ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

Last Updated:

പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്താനെ നേരിട്ടോളാമെന്നും ബിഎല്‍എയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

News18
News18
ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികളെ പിന്തുണയ്ക്കുമെന്നും, പാകിസ്ഥാനെ ആക്രമിക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്താനെ നേരിട്ടോളാമെന്നും ബിഎല്‍എയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തന്ത്രപരമായ നിരവധി കാര്യങ്ങൾ കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ബലൂച് ലിബറേഷൻ ആർമി ഒരു വാർത്താ കുറിപ്പിൽ പറഞ്ഞു. പാകിസ്താന്റെ ഉറപ്പുകള്‍ വിശ്വസിക്കേണ്ട കാലം കടന്നുപോയെന്നും സമാധാനം, സാഹോദര്യം, വെടിനിര്‍ത്തല്‍ ഇവയെക്കുറിച്ചെല്ലാം പാകിസ്താന്‍ പറയുന്നത് വിശ്വസിക്കരുതെന്നും ബലൂച് ലിബറേഷന്‍ ആര്‍മി.
ALSO READ: ബലൂചിസ്ഥാനിലെ 39 പൊലീസ്, സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ബലൂച് ലിബറേഷൻ ആർമി
അതേസമയം ബലൂചിസ്ഥാനിലെ 39 പൊലീസ്, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിന്റ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാനിലെ സ്വയംഭരണത്തിനും പ്രാദേശിക വിഭവങ്ങളുടെ നിയന്ത്രണത്തിനുമുള്ള ദീർഘകാല ആവശ്യത്തിലൂന്നിയ ബലൂച് ലിബറേഷൻ ആർമിയുടെ സമീപകാല പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ആക്രമണം നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement