‘വെള്ളം നൽ‌കിയില്ലെങ്കിൽ യുദ്ധം, പാക് ജനത പോരാടാൻ തയാർ, ആക്രമിച്ചാൽ ഇന്ത്യ പരാജയപ്പെടും': വീണ്ടും യുദ്ധഭീഷണിയുമായി മുൻ പാക് മന്ത്രി ബിലാവൽ ഭൂട്ടോ

Last Updated:

പാകിസ്ഥാൻ സൈനിക മേധാവി ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തിയതിനു പിറ്റേന്നാണ് ബിലാവൽ ഭൂട്ടോ ഭീഷണിയുമായി എത്തിയത്.

ബിലാവല്‍ ഭൂട്ടോ
ബിലാവല്‍ ഭൂട്ടോ
സൈനിക മേധാവി അസിം മുനീർ അമേരിക്കയിൽ വച്ചു നടത്തിയ ആണവഭീഷണിക്കു പിന്നാലെ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി ആവർത്തിച്ച് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെയാണ് ഭൂട്ടോ വിമർശിച്ചത്. ഇന്ത്യ വെള്ളം നൽകാതിരുന്നാൽ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്നും നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യാ സർക്കാരിന്റെ പ്രവൃത്തികള്‍ പാകിസ്ഥാന് വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിന്ധ് സർക്കാരിന്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഭൂട്ടോ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്.
ഓപ്പറേഷൻ‌ സിന്ദൂർ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പാകിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്‌ക്കെതിരെ പോരാടാൻ തയാറാണ്. ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും. പാക്കിസ്ഥാൻ പരാജയപ്പെടില്ലെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. "ആറ് നദികളെയും തിരിച്ചുപിടിക്കാൻ യുദ്ധത്തിന് നിങ്ങൾ (പാക് ജനത) ശക്തരാണ്, പാകിസ്ഥാൻ ഒരിക്കലും കീഴടങ്ങില്ല" ബിലാവൽ ഭൂട്ടോ കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ സൈനിക മേധാവി ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തിയതിനു പിറ്റേന്നാണ് ഭൂട്ടോ ഭീഷണിയുമായി എത്തിയത്. പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെയും പ്രസിഡന്റ് അസിഫ് അലി സർദാരിയുടെയും ഏകമകനാണ് ബിലാവൽ ഭൂട്ടോ. 1988 സെപ്റ്റംബർ 21ന് ജനിച്ച അദ്ദേഹമാണ് ഇപ്പോൾ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ചെയർമാൻ.
advertisement
ഇതും വായിക്കുക: ‘ലോകത്തെ പകുതി രാജ്യങ്ങളെയും തകർക്കും; സിന്ധുനദിയിൽ ഡാം പണിതാൽ നശിപ്പിക്കും’; ആണവായുധ ഭീഷണയുമായി പാക് സൈനിക മേധാവി
പാകിസ്ഥാൻ ആണവരാഷ്ട്രമാണെന്നും തങ്ങളെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസിൽ പാക് വംശജരുടെ യോഗത്തിൽ അസിം മുനീർ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് അതു തകർക്കുമെന്നും മുനീർ പറഞ്ഞിരുന്നു.
പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാത്ത രാജ്യമാണെന്നതിന് തെളിവാണ് സൈനിക മേധാവി അസിം മുനീർ യുഎസിൽ വച്ചു നടത്തിയ ആണവഭീഷണിയെന്ന് ഇന്ത്യ പ്രതികരിച്ചു. ഇത്തരമൊരു രാജ്യത്തിന്റെ കയ്യിൽ ആണവായുധം ഉണ്ടാകുന്നതു വലിയ അപകടമാണ്. പാകിസ്ഥാനിൽ ജനാധിപത്യം തരിപോലും ശേഷിക്കുന്നില്ലെന്നും സൈന്യത്തിനാണ് നിയന്ത്രണമെന്നും തെളിയിക്കുന്നതാണ് സൈനിക മേധാവി മറ്റൊരു രാജ്യത്തു നടത്തിയ പ്രസ്താവനയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
advertisement
Summary: Former Pakistan foreign minister Bilawal Bhutto has issued a fresh round of threats against India on Monday, warning of war if New Delhi continues with changes to the Indus Waters Treaty.
മലയാളം വാർത്തകൾ/ വാർത്ത/World/
‘വെള്ളം നൽ‌കിയില്ലെങ്കിൽ യുദ്ധം, പാക് ജനത പോരാടാൻ തയാർ, ആക്രമിച്ചാൽ ഇന്ത്യ പരാജയപ്പെടും': വീണ്ടും യുദ്ധഭീഷണിയുമായി മുൻ പാക് മന്ത്രി ബിലാവൽ ഭൂട്ടോ
Next Article
advertisement
'സമാധാനത്തിനായി ഇന്ത്യ യാചിച്ചു; 4 ദിവസത്തെ യുദ്ധത്തിൽ നമ്മൾ വിജയിച്ചു'; നുണക്കഥനിറച്ച് പാകിസ്ഥാന്റെ സ്കൂൾ പാഠപുസ്തകം
'സമാധാനത്തിനായി ഇന്ത്യ യാചിച്ചു; 4 ദിവസത്തെ യുദ്ധത്തിൽ നമ്മൾ വിജയിച്ചു'; നുണക്കഥനിറച്ച് പാക് സ്കൂൾ പാഠപുസ്തകം
  • പാകിസ്ഥാനിലെ സ്കൂൾ പാഠപുസ്തകങ്ങൾ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ തങ്ങളാണ് ജയിച്ചതെന്ന് നുണ പ്രചരിപ്പിക്കുന്നു.

  • ഇന്ത്യയുടെ കൃത്യമായ ആക്രമണങ്ങളിൽ പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങൾ തകർന്നുവെന്ന് തെളിവുകളുണ്ട്.

  • പാകിസ്ഥാൻ സമാധാനത്തിനായി സമ്മതിച്ചതായി പാഠപുസ്തകത്തിൽ പറയുന്നുവെങ്കിലും യാഥാർത്ഥ്യം മറിച്ചാണ്.

View All
advertisement