വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വംശീയ പരാമര്‍ശം; ബ്രിട്ടീഷ് ആരോഗ്യമന്ത്രി പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
വംശീയത കലര്‍ന്ന അഭിപ്രായവും ജൂതവിരുദ്ധ പരാമര്‍ശവും നടത്തിയതിന്റെ പേരിലാണ് ആന്‍ഡ്രൂ ഗ്വയ്‌നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്
വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ വംശീയ പരാമര്‍ശം നടത്തിയ ആരോഗ്യമന്ത്രി ആന്‍ഡ്രൂ ഗ്വയ്‌നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. ആന്‍ഡ്രൂവിന്റെ വംശീയ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. വംശീയത കലര്‍ന്ന അഭിപ്രായവും ജൂതവിരുദ്ധ പരാമര്‍ശവും നടത്തിയതിന്റെ പേരിലാണ് ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം തന്റെ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ആന്‍ഡ്രൂ ഗ്വയ്‌നും രംഗത്തെത്തി. തന്റെ പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.'' പ്രധാനമന്ത്രിയും പാര്‍ട്ടിയും കൈകൊണ്ട നടപടികളെപ്പറ്റി ഞാന്‍ മനസിലാക്കുന്നു,'' എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍മാരും പാര്‍ട്ടി ഭാരവാഹികളും അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ആന്‍ഡ്രൂ വംശീയത കലര്‍ന്ന തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ഒരു ജനപ്രതിനിധിയെപ്പറ്റി അദ്ദേഹം പറഞ്ഞ അഭിപ്രായവും വലിയ രീതിയില്‍ ചര്‍ച്ചയായി. കൂടാതെ മാലിന്യശേഖരണത്തെക്കുറിച്ച് തന്റെ സഹപ്രവര്‍ത്തകനോട് ചോദിച്ച 72കാരിയായ സ്ത്രീ മരണമടഞ്ഞിരുന്നെങ്കില്‍ എന്ന് താന്‍ ആശിക്കുന്നതായും ഇദ്ദേഹം വാട്‌സ് ആപ്പ് ചാറ്റില്‍ പറഞ്ഞു.
advertisement
'' സര്‍ക്കാര്‍ പ്രതിനിധികള്‍ ഉന്നത നിലവാരത്തിലുള്ള പെരുമാറ്റം കാഴ്ച വെയ്ക്കണമെന്നും ജനസേവനത്തിന് പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും പ്രധാനമന്ത്രിയ്ക്ക് നിര്‍ബന്ധമുണ്ട്,''സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഈ നിലവാരം പാലിക്കാത്ത ഏതൊരു മന്ത്രിയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ അദ്ദേഹം മടിക്കില്ലെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
2024 നവംബറില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയായിരുന്ന ലൂയിസ് ഹൈയും രാജിവെച്ചിരുന്നു. ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇവര്‍ രാജിവെച്ചത്. സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ നിന്നും ആദ്യം രാജിവെച്ചയാളായിരുന്നു ലൂയിസ് ഹൈ. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ വ്യക്തമായ വിജയം നേടിയാണ് ലേബര്‍ പാര്‍ട്ടി യുകെയില്‍ അധികാരമുറപ്പിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി യുകെയില്‍ അധികാരത്തിലെത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 10, 2025 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വംശീയ പരാമര്‍ശം; ബ്രിട്ടീഷ് ആരോഗ്യമന്ത്രി പുറത്ത്