കാനഡയിലെ കാട്ടുതീ: വാഷിംഗ്ടണിൽ സ്കൂളുകൾ അടച്ചു; വായു ശ്വസിക്കുന്നത് അനാരോഗ്യകരമെന്ന് മുന്നറിയിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
കാനഡയിലുണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്. ഇതേത്തുടർന്ന് നാഷണൽസ് ബേസ്ബോൾ ഗെയിം മാറ്റിവെച്ചിട്ടുണ്ട്. ദേശീയ മൃഗശാലയും അടച്ചുപൂട്ടി. സ്‌കൂളുകൾ തത്കാലത്തേക്ക് അടക്കുകയും ക്ലാസുകൾ ഓൺലൈനാക്കുകയും ചെയ്തിട്ടുണ്ട്
കാനഡയിലെ കാട്ടുതീയിൽ വലഞ്ഞ് വാഷിംഗ്ടൺ ഡിസിയും. വാഷിംഗ്ടൺ കൗൺസിൽ ഓഫ് ഗവൺമെന്റ്സ് ( Washington Council of Governments (MWCG)) ‘കോഡ് പർപ്പിൾ’ പുറപ്പെടുവിച്ചിരിക്കുകയാണ്. വായു ശ്വസിക്കുന്നത് അനാരോഗ്യകരമാണ് എന്നാണ് ഇതിനർത്ഥം.
കാനഡയിലുണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്. ഇതേത്തുടർന്ന് നാഷണൽസ് ബേസ്ബോൾ ഗെയിം മാറ്റിവെച്ചിട്ടുണ്ട്. ദേശീയ മൃഗശാലയും അടച്ചുപൂട്ടി. സ്‌കൂളുകൾ തത്കാലത്തേക്ക് അടക്കുകയും ക്ലാസുകൾ ഓൺലൈനാക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്ക് നഗരത്തിലെ വായുവിന്റെ ഗുണനിലവാരവും ഏറ്റവും മോശം സ്ഥിതിയിലാണെന്ന് അധികൃതർ അറിയിച്ചു. കാട്ടുതീയെ തുടർന്നുണ്ടായ പുക അമേരിക്കയിലേക്ക് വ്യാപിച്ചതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
കാട്ടുതീ പടർന്നതിനെ തുടർന്ന് കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിൽ കൂട്ട ഒഴിപ്പിക്കൽ നടക്കുകയാണ്. 6.7 ദശലക്ഷത്തിലധികം ഏക്കർ ഇതിനകം കത്തിനശിച്ചു. രാജ്യം നേരിട്ട ഏറ്റവും വലിയ കാട്ടുതീയാണ് ഇതെന്ന് കനേഡിയൻ അധികൃതർ അറിയിച്ചു. ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോളുണ്ടാകുന്ന പുകയും ആഗോള താപനില വർദ്ധിച്ചതുമെല്ലാമാണ് ഇത്തരത്തിൽ കാട്ടുതീ ഉണ്ടാകാൻ കാരണമെന്നും അധികൃതർ പറഞ്ഞു.
കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള അപകടകരമായ പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലുമാകെ പടർന്നിരിക്കുകയാണ്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങൾ സർവീസ് നിർത്തി വച്ചിരിക്കുകയാണ്. മേജർ ലീഗ് ബേസ്ബോൾ ഗെയിമുകളും മാറ്റിവച്ചു. മഹാമാരിയുടെ കാലഘട്ടത്തിലെന്നപോലെ ആളുകൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ന്യൂയോർക്ക് നഗരത്തിലെ തെരുവുകളുടെ നിറം ബുധനാഴ്ച ഉച്ചകഴിഞ്ഞതോടെ ഓറഞ്ച് നിറമായി മാറി. നഗരം ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരത്തിന്റെ പട്ടികയിൽ ഒന്നാമതെത്തി.
advertisement
ന്യൂയോർക്കുകാർ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പുമായി മേയർ എറിക് ആഡംസും പ്രസ്താവന ഇറക്കിയിരുന്നു. എയർ ക്വാളിറ്റി ഇൻഡക്‌സ് 484 ൽ എത്തിയതായി അദ്ദേഹം പറഞ്ഞു. അതിന്റെ പരമാവധി 500 ആണ്. ഗവൺമെന്റിന്റെ വായു ഗുണനിലവാര സൂചിക അനുസരിച്ച് 300-ന് മുകളിലെത്തിയാൽ തന്നെ അത് “അപകടകരമായി” കണക്കാക്കുന്നു. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
advertisement
വായുമലിനീകരണം എല്ലാ അതിരും ലംഘിച്ച് പടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പോലീസുകാർക്കും ഫയർ സ്റ്റേഷനുകളിലും മാസ്‌കുകൾ വിതരണം ചെയ്യാനുള്ള പദ്ധതികൾ നടന്നുവരികയാണ്. സംസ്ഥാനത്തുടനീളം 1 ദശലക്ഷം N95 മാസ്കുകൾ ലഭ്യമാക്കുമെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു. ന്യൂയോർക്ക് സിറ്റിയിലെ സ്‌കൂളുകൾ എല്ലാം അവരുടെ ഔട്ട്‌ഡോർ, ആഫ്റ്റർ സ്‌കൂൾ പ്രവർത്തനങ്ങൾ പൂർണ്ണമായി റദ്ദാക്കിയിരുന്നു. ന്യൂജേഴ്‌സി സ്‌റ്റേറ്റ് ഓഫീസുകൾ നേരത്തെ തന്നെ അടച്ചിരുന്നു.
ഈ വാരാന്ത്യത്തിലോ അടുത്ത ആഴ്‌ചയുടെ തുടക്കത്തിലോ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ അറ്റ്‌ലാന്റിക് പ്രദേശങ്ങളിലും മഴ പെയ്താൽ ഒരു പരിധിവരെ വായു ശുദ്ധീകരിക്കാൻ അത് സഹായിക്കും എന്നാണ് പ്രതീക്ഷ. എന്നിരുന്നാലും തീ നിയന്ത്രണവിധേയമാക്കുകയോ കെടുത്തുകയോ ചെയ്താൽ മാത്രമേ കൂടുതൽ ആശ്വാസം ലഭിക്കുകയുള്ളൂ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 09, 2023 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കാനഡയിലെ കാട്ടുതീ: വാഷിംഗ്ടണിൽ സ്കൂളുകൾ അടച്ചു; വായു ശ്വസിക്കുന്നത് അനാരോഗ്യകരമെന്ന് മുന്നറിയിപ്പ്