കഞ്ചാവ് നിയമപരമാക്കുന്ന ബില് അമേരിക്കന് ജനപ്രതിനിധി സഭ പാസാക്കി. നിയുക്ത അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്ടിയിലെ 222 അംഗങ്ങളും ഡൊണാള്ഡ് ട്രംപിന്റെ റിപ്പബ്ലിക്കന് പാര്ടിയിലെ അഞ്ച് അംഗങ്ങളും ഒരു ലിബര്ട്ടേറിയന് അംഗവും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. റിപ്പബ്ലിക്കന് പാര്ട്ടിയിലെ 158 അംഗങ്ങളും ഡെമോക്രാറ്റിക് പാര്ടിയിലെ അഞ്ച് അംഗങ്ങളുമാണ് എതിര്ത്തത്.
കഞ്ചാവ് സംബന്ധിച്ച് നിയമനടപടികള് സ്വീകരിക്കുന്നതില് നിന്ന് ഫെഡറല് ഗവണ്മെന്റിനെ തടയുന്നതാണ് മരിജുവാന ഒപ്പര്ച്ചുനിറ്റി റീ ഇന്വെസ്റ്റ്മെന്റ് ആന്റ് എക്സ്പഞ്ച്മെന്റ് (എം.ഒ.ആര്.ഇ) എന്ന ബില്.
മാരക സ്വഭാവമുള്ള ലഹരി മരുന്നുകളുടെ പട്ടികയില് നിന്ന് കഞ്ചാവിനെ നീക്കിയ ഐക്യരാഷ്ട്രസഭാ കമ്മീഷന് തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കന് ജനപ്രതിനിധിസഭയുടെ തീരുമാനം. പക്ഷെ, ഡൊണാള്ഡ് ട്രമ്പിന്റെ റിപ്പബ്ലിക്കന് പാര്ട്ടിക്ക് സെനറ്റില് ഭൂരിപക്ഷമുള്ളതിനാല് ബില് പാസാവുന്ന കാര്യം സംശയമാണ്.
You may also like:കഞ്ചാവ് ഉപയോഗത്തിന് അനുകൂലമായ നിലപാടുമായി ഇന്ത്യ രാജ്യാന്തരതലത്തിൽഅല്പ്പ സ്വല്പ്പം കഞ്ചാവ് കൈവശം വെച്ചതിനു വരെ അമേരിക്കന് പൗരന്മാര് ഇക്കാലമത്രയും വേട്ടയാടപ്പെട്ടെന്ന് വോട്ടെടുപ്പിന് ശേഷം സഭയിലെ ഭൂരിപക്ഷ നേതാവും മേരിലാന്ഡില് നിന്നുള്ള ഡെമോക്രാറ്റിക് അംഗവുമായ സ്റ്റെനി ഹെയര് പറഞ്ഞു. ഇത്തരം കേസുകളില് ശിക്ഷിക്കപ്പെടുന്നവരിലധികവും കറുത്തവര്ഗക്കാരായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. ചരിത്രപരമായ ഈ അനീതി തിരുത്തുകയാണെന്നും അവര് പ്രഖ്യാപിച്ചു.
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ് വിറ്റ് ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെകഞ്ചാവ് ഉത്പാദിപ്പിക്കുന്നതും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാക്കി ഫെഡറല് ഗവണ്മെന്റ് ഇടപെടുന്ന മുന് നിയമങ്ങളെ പുതിയ ബില് അസാധുവാക്കുന്നു. മുന്കാലങ്ങളില് ഇത്തരം കേസുകളില് വിധിച്ച ശിക്ഷകള് റദ്ദാക്കാനും ഫെഡറല് കേസുകളിലെ ശിക്ഷാനടപടികള് പുനരവലോകനം ചെയ്യാനും ബില്ലില് വ്യവസ്ഥയുണ്ട്. മയക്കുമരുന്നിനെതിരെയെന്ന പേരില് അമേരിക്കന് സര്ക്കാര് നടത്തിയ 'വാര് ഓണ് ഡ്രഗ്സിന്' ഇരയായവര്ക്ക് നിയമ സഹായത്തിനും പുനരധിവാസത്തിനുമുള്ള തുക കണ്ടെത്താന് കഞ്ചാവ് ഉല്പ്പന്നങ്ങള്ക്ക് അഞ്ച് ശതമാനം വില്പ്പന നികുതി ഏര്പ്പെടുത്തും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്ക് കഞ്ചാവ് ഉല്പ്പന്നങ്ങളുടെ വിനിമയത്തിന് ലൈസന്സ് നല്കാന് സഹായിക്കാനും ഈ തുക ഉപയോഗിക്കുമെന്നാണ് ബില് പറയുന്നത്.
You may also like:കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർകഞ്ചാവ് ഉപയോഗം ക്രിമിനല് കുറ്റമാക്കിയ പഴയ നിയമം തെറ്റാണെന്നാണ് വിശ്വാസമെന്ന് ബില് സഭയില് അവതരിപ്പിച്ച ജുഡീഷ്യല് ചെയര് ജെറി നാദ്ലര് പ്രസ്താവനയില് പറഞ്ഞു. കറുത്തവര്ഗക്കാര് വേട്ടയാടപ്പെട്ടത് തെറ്റിന്റെ ഗൗരവം വര്ധിപ്പിച്ചെന്നും അവര് കുറ്റപ്പെടുത്തി. നിയുക്ത അമേരിക്കന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അവതരിപ്പിച്ച സമാനമായ ബില് സെനറ്റിന്റെ ഫിനാന്ഷ്യല് കമ്മിറ്റി തടഞ്ഞുവെച്ചിരിക്കുകയാണ്.
നിയുക്ത അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് പഴയ നിയമത്തിന് എതിരെ നിലപാടുള്ളയാളാണ്. നിയമവത്കരണം സംബന്ധിച്ച് സംസ്ഥാനങ്ങള് തീരുമാനമെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കഞ്ചാവിന്റെ എല്ലാതരത്തിലുള്ള ഉപയോഗവും ഫെഡറല് ഗവണ്മെന്റ് നിരോധിച്ചിട്ടുണ്ട്. പക്ഷെ, പതിനഞ്ച് സംസ്ഥാനങ്ങള് കഞ്ചാവ് ഔഷധാവശ്യത്തിനും മറ്റ് ഉപയോഗങ്ങൾക്കും നിയമപരമാക്കിയിട്ടുണ്ട്. ന്യൂയോര്ക്ക്, ന്യൂ മെക്സിക്കോ, പെന്സില്വാനിയ തുടങ്ങിയ സംസ്ഥാനങ്ങള് ഉടന് നിയമപരമാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.