'വെടിനിർത്തൽ കരാർ ദുർബലം; ഇന്ത്യ-പാക് സാഹചര്യം എല്ലാ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവ സംഘർഷം തടയാൻ സഹായിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദവും മാർക്കോ റൂബിയോ ആവർത്തിച്ചു
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സാഹചര്യവും ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന മറ്റ് ഹോട്ട്‌സ്‌പോട്ടുകളും അമേരിക്ക ദിവസേന നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.വെടിനിർത്തൽ കരാറുകൾ ദുർബലമാണെന്നും അവ നിലനിർത്തുന്നത് ഒരു വെല്ലുവിളിയായതിനാൽ വേഗത്തിൽ തകർന്നേക്കാമെന്നും റൂബിയോ മുന്നറിയിപ്പ് നൽകി.എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാനും ഇന്ത്യയും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്നും കംബോഡിയയ്ക്കും തായ്‌ലൻഡിനും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്നും യുഎസ് എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് ചാനലിന്റെ മീറ്റ് ദി പ്രസ് ഷോയിൽ റൂബിയോ പറഞ്ഞു.വെടിനിർത്തൽ നിലനിർത്തുന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നെന്നും അതുകൊണ്ട് തന്നെ അത് വളരെ വേഗത്തിൽ തകർന്നേക്കാമെന്നും റൂബിയോ ചൂണ്ടിക്കാട്ടി.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവ സംഘർഷം തടയാൻ സഹായിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദവും അദ്ദേഹം ആവർത്തിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നയിച്ച ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘഷം പരിഹരിക്കാൻ ഇടപെട്ടത് താനാണെന്ന അവകാശ വാദം ട്രംപ് പല ആവർത്തി ഉന്നയിച്ചിട്ടുള്ളതാണ്. എന്നാൽ അത്തരം വാദങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ ഇന്ത്യ പുറത്തുനിന്നുള്ള യാതൊരു മധ്യസ്ഥതയ്ക്ക് ഇടം നൽകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.പാകിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തയാറാതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പാർലമെന്റിലെ പ്രത്യേക ചർച്ചയിൽ, ഇന്ത്യയുടെ സൈനിക പ്രതികരണം പൂർണ്ണമായും സ്വന്തം തീരുമാനമാണെന്നും ബാഹ്യ സമ്മർദ്ദത്തെ നേരിട്ടിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 18, 2025 8:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'വെടിനിർത്തൽ കരാർ ദുർബലം; ഇന്ത്യ-പാക് സാഹചര്യം എല്ലാ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ