ലേശം മനുഷ്യത്വം? ചാനലില്‍ ചര്‍ച്ചയ്ക്കിടെ ട്രംപിന്റെ മുന്‍ ഉദ്യോഗസ്ഥ തലകറങ്ങി വീണു; അടുത്ത ആളുമായി പരിപാടി തുടർന്ന് അവതാരകൻ

Last Updated:

കിന്‍സിയെ സഹായിക്കാന്‍ ഹോണ്ട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുക പോലും ചെയ്തില്ലെന്നും ക്യാമറ അപ്പോഴും ഇതെല്ലാം പകര്‍ത്തുകയായിരുന്നുവെന്നും ഒരാള്‍ പറഞ്ഞു

News18
News18
ചാനലില്‍ ലൈവായി ചര്‍ച്ച നടക്കുന്നതിനിടെ അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് (Donald Trump) ഭരണകൂടത്തിലെ മുന്‍ ഉദ്യോഗസ്ഥ തലകറങ്ങി വീണു. ചാനല്‍ ചര്‍ച്ചയ്ക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും (Jo Biden) വൈസ് പ്രസിഡന്റ് കമല ഹാരിസിനും എതിരെ വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായാണ് ട്രംപിന്റെ മുൻ ഉദ്യോഗസ്ഥയായ കാമ്രിന്‍ കിന്‍സി ബോധരഹിതയായത്. ഇതിനിടെ ചാനലിൽ ഷോ തുടർന്ന അവതാരകനെതിരേ വ്യാപക വിമർശനം ഉയർന്നു.
"ഇതാണ് അവര്‍ ചെയ്യുന്നത്. അവരുടെ പരാജയപ്പെട്ട പ്രചാരണവും പ്രസിഡന്റ് സ്ഥാനവും കാരണം ചരിത്രം മാറ്റിയെഴുതേണ്ടി വന്നു. അവര്‍ക്ക് അതിര്‍ത്തിയുടെ മേല്‍നോട്ട ചുമതല നല്‍കി. പക്ഷേ, അവര്‍ ഒരിക്കല്‍ പോലും അതിര്‍ത്തി സന്ദര്‍ശിച്ചില്ല. ഇത് കഴിവില്ലായ്മയെക്കുറിച്ചാണ്, പ്രത്യയശാസ്ത്രത്തെക്കുറിച്ചല്ല," ഫോക്‌സ് ന്യൂസില്‍ ചര്‍ച്ചയ്ക്കിടെ കിന്‍സി പറഞ്ഞു. ഇത് പറഞ്ഞ് തൊട്ട് പിന്നാലെ അവര്‍ ബോധരഹിതയായി വീഴുകയായിരുന്നു.
തുടര്‍ന്ന് ഷോയുടെ അവതാരകനായ ജോനാഥന്‍ ഹോണ്ട് കിന്‍സിയെ സഹായിക്കാന്‍ അവിടെയുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍, തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന മറ്റൊരു അവതാരകന്റെ അടുത്തേക്ക് തിരിഞ്ഞുകൊണ്ട് അദ്ദേഹം ഷോ തുടര്‍ന്നു. പെട്ടെന്ന് തന്നെ ഒരു പരസ്യ ഇടവേളയെടുക്കുകയും ചെയ്തു. പിന്നീട് കിന്‍സി സുഖമായി ഇരിക്കുന്നതായി അദ്ദേഹം പ്രേക്ഷകരെ അറിയിച്ചു.
advertisement
പിന്നാലെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിന്‍ താന്‍ സുഖമായി ഇരിക്കുന്നതായി കിന്‍സി അറിയിച്ചു. വേഗതത്തിലും കരുതലോടെയും പ്രതികരിച്ച ഫോക്‌സ് ന്യൂസ് ടീമിനും എമര്‍ജന്‍സി മെഡിക്കല്‍ ടീമുകള്‍ക്കും കിന്‍സി നന്ദി പറഞ്ഞു. താന്‍ സുഖമായി ഇരിക്കുന്നുവെന്നും വിശ്രമത്തിലാണെന്നും അവര്‍ അറിയിച്ചു.
ഫോക്‌സ് ന്യൂസ് അവതാരകനെതിരേ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
എന്നാല്‍, പരിപാടിയുടെ അവതാരകനായ ഹോണ്ടിനെതിരേ ഒരു വിഭാഗം ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. കിന്‍സി ബോധരഹിതയായി വീണിട്ടും പരിപാടി നിറുത്തി വയ്ക്കാതെ തുടര്‍ന്നതിനാണ് അദ്ദേഹത്തെ ആളുകള്‍ വിമര്‍ശിച്ചത്. കിന്‍സിയെ സഹായിക്കാന്‍ ഹോണ്ട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുക പോലും ചെയ്തില്ലെന്നും ക്യാമറ അപ്പോഴും ഇതെല്ലാം പകര്‍ത്തുകയായിരുന്നുവെന്നും ഒരാള്‍ പറഞ്ഞു. അമേരിക്കയ്ക്ക് അതിന്റെ സഹാനുഭൂതി പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കിന്‍സി എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി മറ്റുചിലര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
ലേശം മനുഷ്യത്വം? ചാനലില്‍ ചര്‍ച്ചയ്ക്കിടെ ട്രംപിന്റെ മുന്‍ ഉദ്യോഗസ്ഥ തലകറങ്ങി വീണു; അടുത്ത ആളുമായി പരിപാടി തുടർന്ന് അവതാരകൻ
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement