ഒരു കുട്ടിയെ ജനിപ്പിക്കുന്നതിന് 17.5 കോടി രൂപ; വീട്ടുജോലികള്‍ ചെയ്യണ്ട; ഭാര്യക്കായുള്ള ശതകോടീശ്വരന്റെ നിയമങ്ങള്‍

Last Updated:

ഭാര്യയുടെ മേല്‍ ഏല്‍പ്പിച്ച നിയമങ്ങള്‍ കണ്ട് അത്ഭുതപ്പെടുകയും രോഷം പ്രകടിപ്പിക്കുകയുമാണ് സോഷ്യല്‍ മീഡിയ

(വീഡിയോയിൽ നിന്നും)
(വീഡിയോയിൽ നിന്നും)
ദാമ്പത്യബന്ധം പലപ്പോഴും പവിത്രവും എന്നും നിലനില്‍ക്കുന്നതുമായാണ് കണക്കാക്കപ്പെടുന്നത്. പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ് ഈ ബന്ധം. ഇരുവരും പരസ്പരം നിര്‍ദേശങ്ങള്‍ നല്‍കിയും അവ നടപ്പിലാക്കിയും പരസ്പര ധാരണയോടെയാണ് അത് മുന്നോട്ട് പോകുക. എങ്കിലും ചിലര്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച നിയമങ്ങളാണ് നടപ്പിലാക്കുന്നത്. ചിലപ്പോള്‍ ഭര്‍ത്താവും ചിലപ്പോള്‍ ഭാര്യയുമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുക.
ഇപ്പോഴിതാ ഒരു ഭര്‍ത്താവ് തന്റെ ഭാര്യയുടെ മേല്‍ നടപ്പിലാക്കിയ ചില നിയമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഒരു കോടീശ്വരന്റെ ഭാര്യയാണെങ്കിലും അവ പാലിക്കാന്‍ ഭാര്യ കടപ്പെട്ടിരിക്കുന്നുവെന്ന് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അയാള്‍ പറഞ്ഞു. നിയമങ്ങള്‍ പാലിക്കാന്‍ പരാജയപ്പെടുന്നത് തങ്ങളുടെ ബന്ധത്തെ അപകടത്തിലാക്കുമെന്നും അത് വിവാഹമോചനത്തിലേക്ക് നയിച്ചേക്കുമെന്നും അയാള്‍ അവകാശപ്പെട്ടു. എന്നാല്‍, ഭാര്യയുടെ മേല്‍ ഏല്‍പ്പിച്ച നിയമങ്ങള്‍ കണ്ട് അത്ഭുതപ്പെടുകയും രോഷം പ്രകടിപ്പിക്കുകയുമാണ് സോഷ്യല്‍ മീഡിയ.
advertisement
പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭാര്യ മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് ഭര്‍ത്താവ് പറഞ്ഞു. യാതൊരുതരത്തിലുമുള്ള അപവാദവും സൃഷ്ടിക്കരുതെന്നും നിര്‍ദേശമുണ്ട്. തന്റെ കുട്ടികളെ പ്രസവിക്കുകയെന്നതാണ് ഭാര്യയുടെ പ്രഥമ കടമ. അത് വഴി തന്റെ വംശാവലിയുടെ തുടര്‍ച്ച ഉറപ്പാക്കുന്നു. അവര്‍ ഓരോ കുട്ടിയെയും പ്രസവിക്കുമ്പോള്‍ ഏകദേശം 17.5 കോടി രൂപയുടെ സ്വത്തുക്കള്‍ അവള്‍ക്ക് സമ്മാനമായി ലഭിക്കും. കൈകളുടെ ഭംഗി നിലനിര്‍ത്തുന്നതിന് വീട്ടുജോലികള്‍ ചെയ്യുന്നതില്‍ നിന്നും അവരെ ഒഴിവാക്കിയിട്ടുണ്ട്.
advertisement
ഭാര്യയുടെ ആഗ്രഹങ്ങള്‍ എന്താണെന്ന് നോക്കാതെ തന്നെ പ്രതിമാസം 17.5 ലക്ഷം രൂപ സ്ഥിരമായി ശമ്പളം നല്‍കുന്നുണ്ട്. ഹോബികള്‍, ഷോപ്പിംഗ് തുടങ്ങിയ ഭാര്യയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് ഈ അലവന്‍സ് നല്‍കുന്നത്. അതേസമയം, ഭാര്യക്ക് വാഹനമോടിക്കുന്നതിന് വിലക്കുണ്ട്. യാത്ര പുറപ്പെടുമ്പോള്‍ കുട്ടികളോടൊപ്പം പിന്‍സീറ്റിലിരുന്ന് വേണം യാത്ര ചെയ്യാന്‍.
ശതകോടീശ്വരനായ ഭര്‍ത്താവ് തയ്യാറാക്കിയ ഈ നിയമങ്ങള്‍ക്കെതിരേ ചിലർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, ചില സ്ത്രീകള്‍ ഈ നിബന്ധനകള്‍ അംഗീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ താന്‍ ഇതിനോടകം വിവാഹിതനാണെന്നും തങ്ങളുടെ വിവാഹജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഇവിടെ പങ്കിടുക മാത്രമാണ് ചെയ്തതെന്നും പോസ്റ്റ് പങ്കുവെച്ചയാള്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഒരു കുട്ടിയെ ജനിപ്പിക്കുന്നതിന് 17.5 കോടി രൂപ; വീട്ടുജോലികള്‍ ചെയ്യണ്ട; ഭാര്യക്കായുള്ള ശതകോടീശ്വരന്റെ നിയമങ്ങള്‍
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement