ചത്ത മുതലയുടെ വയറ്റിൽ കോണ്ടവും പാഡും പ്ലാസ്റ്റിക് മാലിന്യങ്ങളും; ആശങ്ക അറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍

Last Updated:

ചത്ത മുതലയുടെ വയറ്റിൽ നിന്നും അഞ്ച് കോണ്ടം, രണ്ട് സാനിറ്ററി പാഡ്, പേപ്പർ ടവ്വലുകൾ, മിഠായി കവറുകൾ, പക്ഷിത്തൂവലുകള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് കണ്ടെടുത്തത്.

ചത്ത നിലയിൽ കണ്ടെത്തിയ മുതലയുടെ വയറ്റിൽ കോണ്ടവും സാനിട്ടറി പാഡും ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ. ജമൈക്ക ഹെൽഷയർ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് സമീപത്താണ് കൂറ്റൻ മുതലയെ ചത്ത നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്കും പക്ഷി-മൃഗാദികളുടെ ജീവന് തന്നെ ഭീഷണിയും ഉയർത്തിയ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പല വിധത്തിലുള്ള അവബോധ ക്യാംപെയ്നുകൾ ആരംഭിച്ചിരുന്നു. എങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇപ്പോഴും ഒരു വലിയ വെല്ലുവിളിയായി തന്നെ തുടരുകയാണ്. അതിന്‍റെ ഏറ്റവും പുതിയ തെളിവാണ് ജമൈക്കയില്‍ നിന്നുള്ള ഈ റിപ്പോർട്ട്.
ചത്ത മുതലയുടെ വയറ്റിൽ നിന്നും അഞ്ച് കോണ്ടം, രണ്ട് സാനിറ്ററി പാഡ്, പേപ്പർ ടവ്വലുകൾ, മിഠായി കവറുകൾ, പക്ഷിത്തൂവലുകള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് കണ്ടെടുത്തത്. കല്ലുകളും ഉണ്ടായിരുന്നു. 'ചത്ത ഒരു ജീവിയുടെ വയറ്ത തുറക്കുമ്പോൾ വെറും പ്ലാസ്റ്റിക് മാത്രമാണ് കാണുന്നത്. വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു കാഴ്ചയാണത്. മുതലകൾക്ക് അതിനെക്കുറിച്ചറിയില്ല എന്നാൽ മനുഷ്യരായ നമ്മുടെ സ്വാധീനമാണ് അവയ്ക്ക് ഈ അവസ്ഥയുണ്ടാക്കുന്നത്'. ഹോപ്പ് സൂ ക്യുറേറ്റർ ആയ ജോയൽ ബ്രൗൺ പറയുന്നു. ചത്ത മുതലയെ കണ്ടെടുത്ത സംഘത്തിലെ അംഗം കൂടിയാണ് ജോയൽ.
advertisement
വിദ്യാഭ്യാസത്തിലൂടെയും അവബോധം സൃഷ്ടിച്ചും ഈ ജീവജാലങ്ങളുടെ വംശത്തെ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നത്. 'മുതലകൾ ആളുകളെ ഇരയാക്കുന്നില്ല, വാസ്തവത്തിൽ അവർ ആളുകളെ ഭയപ്പെടുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ പ്ലാസ്റ്റിക് മലിനീകരണവും ഒരു വലിയ കാര്യമാണ് അതുകൊണ്ട് തന്നെ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്, ആളുകൾ എന്നെപ്പോലെ തന്നെ മുതലകളെ സ്നേഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല, മറിച്ച് പരിസ്ഥിതിയെ പൊതുവായി സംരക്ഷിക്കുന്നുവെങ്കിൽ മുതലകൾക്ക് അതിൽ നിന്ന് പ്രയോജനം ലഭിക്കും' ബ്രൗണ്‍ വ്യക്തമാക്കി.
advertisement
അതേസമയം പുതിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കാൻ ഒരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകർ. ഇക്കാര്യത്തിൽ ആളുകൾ കുറച്ചു കൂടി ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്നാണ് നാഷണൽ എൻവയോൺമെന്‍റ് ആൻഡ് പ്ലാനിംഗ് ഏജന്‍സിയിലെ എൻഡേഞ്ചേഡ് സ്പീഷിസ് റിക്കവറി ഗ്രൂപ്പ് ചെയര്‍പേഴ്സൺ ഡാമിയൺ വൈറ്റ് പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
ചത്ത മുതലയുടെ വയറ്റിൽ കോണ്ടവും പാഡും പ്ലാസ്റ്റിക് മാലിന്യങ്ങളും; ആശങ്ക അറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍
Next Article
advertisement
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
  • പ്രണബ് മുഖർജിയെ പിന്തുണച്ചതിനെ തുടർന്ന് 2012ൽ സിപിഎമ്മിൽ നിന്ന് പ്രസേൻജിത് ബോസ് രാജിവെച്ചു.

  • പ്രസേൻജിത് ബോസ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു, ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പറഞ്ഞു.

  • എൻആർസിക്കെതിരെ ബോസ് നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി, കൊൽക്കത്ത സംയുക്ത ഫോറത്തിന്റെ കൺവീനറായിരുന്നു.

View All
advertisement