Viral Video | ഗോൾഫ് കളിക്കിടെ ബോൾ വീണത് കൂറ്റൻ ചീങ്കണ്ണിയുടെ വാലില്‍; തന്ത്രപൂർവം പുറത്തെടുത്ത് യുവാവ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഗോൾഫ് കോഴ്സിലെ സ്ഥിരം സന്ദർശകനാണി ചീങ്കണ്ണി എന്നാണ് പറയപ്പെടുന്നത്. ഇതിന് ചാർളി എന്ന പേരും നൽകിയിട്ടുണ്ട്.
ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റുന്നതിനായി ഗോൾഫ് കളിക്കാനിറങ്ങി. എന്നാൽ കളിക്കിടെ ബോൾ നഷ്ടമായാലോ. അത് എവിടെയാണെങ്കിലും തിരക്കി പിടിച്ച് തിരികെ എടുത്തു കൊണ്ടു വരും. ഇത്തരത്തിൽ അതിസാഹസികമായി ഗോള്‍ഫ് ബോൾ തിരികെ കൊണ്ടുവരുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഫ്ലോറിഡ സ്വദേശിയായ കൈല്‍ ഡൗണസ് എന്നയാളാണ് സഹോദരനുമൊപ്പം ഗോൾഫ് കളിക്കാൻ പോയപ്പോഴുണ്ടായ സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യുപിഐ ന്യൂസ് വെബ്സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഫ്ലോറിഡ കോറല്‍ ഓക്സ് ഗോൾഫ് കോഴ്സിലാണ് സഹോദരന്മാർ ഗോൾഫ് കളിക്കാനെത്തിയത്. കളിക്കിടെ പന്തു ചെന്ന് വീണത് അവിടെ തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന കൂറ്റൻ ചീങ്കണ്ണിയുടെ വാലിലും.
advertisement
ഈ ബോളെടുക്കുന്നതിനായി കൈലിന്‍റെ സഹോദരന്‍ ധൈര്യം സംഭരിച്ച് ചീങ്കണ്ണിയുടെ അടുത്തെത്തുന്നതാണ് ദൃശ്യങ്ങൾ. പാത്തും പതുങ്ങിയും കൂറ്റൻ ജീവിയുടെ അരികിലെത്തിയ ഇയാൾ ബോളെടുത്തതും ചീങ്കണ്ണി വെള്ളത്തിലേക്ക് കുതിച്ചു നീങ്ങി. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് സമ്മിശ്രമായാണ് ആളുകൾ പ്രതികരിക്കുന്നത്. ഒരാൾ ഇങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ചിലരുടെ പ്രതികരണം. ഭ്രാന്താണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ചീങ്കണ്ണിയെ ശല്യം ചെയ്യുകയായിരുന്നില്ല മറിച്ച് ബോൾ തിരികെയെടുക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നായിരുന്നു കൈൽ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗോൾഫ് കോഴ്സിലെ സ്ഥിരം സന്ദർശകനാണി ചീങ്കണ്ണി എന്നാണ് പറയപ്പെടുന്നത്. ഇതിന് ചാർളി എന്ന പേരും നൽകിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2020 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | ഗോൾഫ് കളിക്കിടെ ബോൾ വീണത് കൂറ്റൻ ചീങ്കണ്ണിയുടെ വാലില്‍; തന്ത്രപൂർവം പുറത്തെടുത്ത് യുവാവ്