Video| പുള്ളിപ്പുലിയെ പിടികൂടി വിഴുങ്ങി ചീങ്കണ്ണി; വീഡിയോ

Last Updated:

13 അടി നീളമുള്ള ഭീമൻ ചീങ്കണ്ണിയാണ് ദാഹിച്ചുവലഞ്ഞെത്തിയ പുള്ളിപ്പുലിയെ നിമിഷനേരം കൊണ്ട് ആക്രമിച്ച് പിടികൂടിയത്.

തടാകത്തിൽ വെള്ളം കുടിക്കാനെത്തിയ പുള്ളിപ്പുലിയെ 13 അടി നീളമുള്ള ഭീമൻ ചീങ്കണ്ണി പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദക്ഷിണാഫ്രിക്കയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈൽഡ് എർത്ത് സഫാരി ഗൈഡായ ബുസാനി എംഷാലിയാണ് പകർത്തിയത്.
ദാഹിച്ചുവലഞ്ഞ പുള്ളിപ്പുലി കുട്ടി തടാകത്തിന്റെ അടുത്തേക്ക് എത്തുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം ചീങ്കണ്ണി വെള്ളത്തിനടിയിൽ പതുങ്ങിയിരിക്കുകയായിരുന്നു. പുള്ളിപ്പുലി വെള്ളം കുടിക്കാൻ തുടങ്ങിയതോടെ ചീങ്കണ്ണി ചാടിവീഴുകയുായിരുന്നു. ഒറ്റച്ചാട്ടത്തിന് തന്നെ പുള്ളിപ്പുലിയെ വായ്ക്കുള്ളിലാക്കി ചീങ്കണ്ണി വെള്ളത്തിലേക്ക് മടങ്ങി.
advertisement
വീഡിയോ കാണാം:
''ഇത് വളരെ വേദനാജനകമാണ്. ഞങ്ങൾക്ക് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വെള്ളം കുടിക്കാനെത്തിയ പുള്ളിപ്പുലി കുട്ടിയെ നിമിഷനേരം കൊണ്ട് ചീങ്കണ്ണി പിടികൂടുകയായിരുന്നു''- ബുസാനി വീഡിയോയിൽ പറയുന്നു. വീഡിയോ യൂട്യൂബിൽ ഇതുവരെ ഒരുകോടി പത്ത് ലക്ഷം പേർ കണ്ടുകഴിഞ്ഞു. നെറ്റിസൺസ് വീഡിയോയെ കുറിച്ച് കമന്റുകളും ഇടുന്നുണ്ട്.
advertisement
''ആക്രമണത്തിന് ശേഷം നിമിഷനേരം കൊണ്ട് വെള്ളം ശാന്തമാകുന്നത് കാണുന്നത് പേടിപ്പെടുത്തുന്നതാണ്''- ഒരാൾ കുറിച്ചു. സുഹൃത്തിനെ നഷ്ടപ്പെടുമ്പോഴും ഒന്നും ചെയ്യാനാകാതെ നോക്കിനിൽക്കാനെ മറ്റു പുള്ളിപ്പുലികൾക്ക് സാധിക്കുന്നുള്ളൂവെന്ന് - മറ്റൊരാൾ കുറിച്ചു. പുള്ളിപ്പുലി മാനുകളോട് ചെയ്യുന്നതും ഇതുതന്നെയാണ്. ഇങ്ങനെയാണ് ഭക്ഷ്യശൃംഖല പ്രവർത്തിക്കുന്നതും- മൂന്നാമൻ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Video| പുള്ളിപ്പുലിയെ പിടികൂടി വിഴുങ്ങി ചീങ്കണ്ണി; വീഡിയോ
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement