എട്ടു വയസുള്ള മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതാവായി തിരഞ്ഞെടുത്ത് ദലൈലാമ

Last Updated:

'ഖൽഖ ജെറ്റ്സൺ ധാബ റിൻപോച്ചെ' ആയാണ് അമേരിക്കയിൽ ജനിച്ച മം​ഗോളിയൻ വംശജനായ ഈ ബാലനെ ടിബറ്റൻ ആത്മീയനേതാവായ ദലൈലാമ വാഴിച്ചത്

ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയനേതാവായി എട്ടുവയസുകാരനായ മംഗോളിയൻ ബാലനെ തിരഞ്ഞെടുത്ത് ​ദലൈലാമ. ‘ഖൽഖ ജെറ്റ്സൺ ധാബ റിൻപോച്ചെ’ ആയാണ് അമേരിക്കയിൽ ജനിച്ച മം​ഗോളിയൻ വംശജനായ ഈ ബാലനെ ടിബറ്റൻ ആത്മീയനേതാവായ ദലൈലാമ വാഴിച്ചത്. 2016-ൽ ദലിലാമ മംഗോളിയ സന്ദർശിച്ചപ്പോൾ ഏറ്റവും ഉയർന്ന ആത്മീയ നേതാക്കളിൽ ഒരാളായി ഈ കുട്ടിയെ അംഗീകരിച്ചിരുന്നു. ഒൻപതാമത്തെ ഖൽഖ ജെറ്റ്‌സൺ റിൻപോച്ചെ ഒരു ടിബറ്റൻ ആയിരുന്നു. അദ്ദേഹം 2012-ൽ മംഗോളിയയിൽ വച്ച് മരിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ഇന്ത്യയിലെ ധർമശാലയിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ ചോഫെൽ യോണ്ടൻ ഒരു കഫേ നടത്തുകയാണ്.
“ഞങ്ങൾ ധർമശാലയിലാണ് താമസിക്കുന്നത്. 2009ൽ ഞങ്ങൾ മംഗോളിയയിലേക്ക് പോയിരുന്നു. 2012 ൽ ഒമ്പതാമത്തെ ഖൽഖ ജെറ്റ്സൺ റിൻപോച്ചെ ആയിരുന്ന എന്റെ പിതാവ് മംഗോളിയയിൽ വച്ച് അന്തരിച്ചു. പുനർജന്മം ലഭിച്ച ആൺകുട്ടിയെക്കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല, പക്ഷേ, 2016 ൽ ദലൈലാമ മംഗോളിയ സന്ദർശിച്ചപ്പോൾ ഈ കുട്ടിയെ പത്താമത്തെ ഖൽഖ ജെറ്റ്സൺ റിൻപോച്ചെ ആയി അംഗീകരിച്ചിരുന്നു”, ചോഫെൽ യോണ്ടൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
advertisement
ദലൈലാമയുടെ അംഗീകാരത്തിന് ശേഷം തന്നെ പത്താമത്തെ ഖൽഖ ജെറ്റ്സൺ റിൻപോച്ചെയായി മാറിയിരുന്നു. ഈ മാസം ആദ്യം മംഗോളിയൻ ബുദ്ധമത വിശ്വാസികൾക്കൊപ്പം ഈ കുട്ടി ധർമശാല സന്ദർശിച്ചിരുന്നു. ”പത്താമത്തെ ഖൽഖ ജെസ്റ്റ്സൺ റിൻപോച്ചെയുടെ കുടുംബം ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. അവർ അത് രഹസ്യമായി സൂക്ഷിക്കുകയായിരിക്കാം. ഇതിനു പിന്നിൽ ചില രാഷ്ട്രീയ കാരണങ്ങളുണ്ടാകുമെന്ന് ഞാൻ കരുതുന്നു. സാവധാനം, കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും ഞാൻ വിശ്വസിക്കുന്നു”, ചോഫെൽ യോണ്ടൻ കൂട്ടിച്ചേർത്തു.
പതിനാലാമത് ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്‌സോ ആത്മീയത, രാഷ്ട്രീയം, ലോകത്തെമ്പാടുമുള്ള അടിച്ചമർത്തലുകൾ തുടങ്ങിയ വിഷയങ്ങളിൽ വളരെ പ്രധാനപ്പെട്ട വ്യക്തിത്വമായി കണക്കാക്കപ്പെടുന്നയാളാണ്. തന്റെ മുൻഗാമികളെ അപേക്ഷിച്ച് അദ്ദേഹം വിവരസാങ്കേതികവിദ്യയുടെ പുതിയ കാലത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിലും സമാധാനത്തിന്റെ സന്ദേശം പരത്തുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ടെൻസിൻ ഗ്യാറ്റ്‌സോ ലോകമെമ്പാടുമുള്ള വിവിധ ദേശങ്ങൾ സന്ദർശിക്കുകയും ജനക്കൂട്ടങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്.
advertisement
ഇരുപത്തിനാലാം വയസിൽ സ്വന്തം രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടി വന്നയാളാണ് അദ്ദേഹം. തന്റെ മുൻഗാമികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കാലം ജീവിക്കുകയും ആ സ്ഥാനത്ത് തുടരുകയും ചെയ്ത ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്‌സോ. തൊണ്ണൂറാം വയസിൽ താൻ വിരമിക്കുമെന്ന് അദ്ദേഹം 2011-ൽ സൂചന നൽകിയിരുന്നു. 1989-ൽ പതിനാലാം ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
എട്ടു വയസുള്ള മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതാവായി തിരഞ്ഞെടുത്ത് ദലൈലാമ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement