കൊളംബിയന്‍ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിനെ മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം അദ്ദേഹത്തിന്റെ മകന് സെബാസ്റ്റ്യന്‍ മാരോക്വിന്‍.
ഹോളിവുഡിൽ പാബ്ലോ എസ്കോബാറിന്റെ ജീവിതം പ്രമേയമാക്കി സിനിമകളും സീരിസുകളും പുറത്തിറക്കിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹത്തിന്റെ മകന് രംഗത്തെത്തിയത്. യുവാക്കള്‍ക്ക് തെറ്റായ സന്ദേശമാണ് ഈ ചിത്രങ്ങളിലൂടെ നല്‍കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
‘പാബ്ലോ എസ്കോബാര്‍ മരിച്ചിട്ട് മുപ്പത് വര്‍ഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു,’ സെബാസ്റ്റ്യന്‍ മാരോക്വിന്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പിതാവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച വ്യക്തിയാണ് സെബാസ്റ്റ്യന്‍ മാരോക്വിന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം പ്രമേയമാക്കിയ സിനിമകള്‍ കണ്ട് യുവാക്കള്‍ പാബ്ലോ എസ്കോബാറിനെ പോലെയാകണമെന്ന് പറയുകയാണ്. അക്കാര്യം അവര്‍ തന്നെ എഴുതി അറിയിച്ചിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.
Also read-ബ്രസീലിൽ വൻ ജനകീയ പ്രതിഷേധം; സമരക്കാർ ഫുട്ബോൾ ടീമിന്റെ മഞ്ഞ ജേഴ്സി ധരിക്കുന്നതിനു പിന്നിൽ
വിജയത്തിന്റെ പ്രതീകമായി എന്റെ പിതാവിനെ കാണരുത്. അദ്ദേഹത്തിന് ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ അച്ഛനെക്കാള്‍ ധനികനാണ് ഞാന്‍ ഇന്ന്. കാരണം ഞാനൊരു സ്വതന്ത്രനായ മനുഷ്യനാണ്,’ സെബാസ്റ്റ്യന്‍ പറഞ്ഞു.
നിലവില്‍ ബ്യൂണസ് അയേഴ്സിലാണ് സെബാസ്റ്റ്യന്‍ കഴിയുന്നത്. ഒരു ആര്‍ക്കിടെക്റ്റ് ആണ് അദ്ദേഹം. 2012ലാണ് നെറ്റ്ഫ്ളിക്സ് സീരിസായ എല്‍ പാട്രോണ്‍ ഡെല്‍ മാല് പുറത്തിറങ്ങിയത് പാബ്ലോ എസ്കോബാറിന്റെ സാമ്രാജ്യത്തെപ്പറ്റിയായിരുന്നു ഈ സീരീസ്. ഈ സീരീസിനെയും സെബാസ്റ്റ്യന്‍ വിമര്‍ശിച്ചു.മയക്കുമരുന്ന് രാജാവായ എസ്കോബാറിനെ 1993ലാണ് പൊലീസ് വെടിവെച്ച് കൊന്നത്.
മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി കേരളത്തിലുടനീളം എക്സൈസ് നടത്തുന്ന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 22 വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചിരുന്നു.
14.6 കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 957.7 ഗ്രാം എംഡിഎംഎ, 1428 ഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 187.6 ഗ്രാം നര്‍ക്കോട്ടിക് ഗുളികകള്‍, 16 ഇന്ജക്ഷന് ആംപ്യൂളുകള്‍ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 147.7 കിലോ കഞ്ചാവ്, 181 കഞ്ചാവ് ചെടിയും കസ്റ്റഡിയിലെടുത്തിരുന്നു.
തൃശൂരിലും എറണാകുളത്തുമാണ് ഏറ്റവുമധികം കേസുകള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുറവ് കാസര്‍കോടാണ്. എന്‍ഫോഴ്സ്മെന്റ് ഡ്രൈവില്‍ സജീവമായി പങ്കാളികളായ എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചിരുന്നു. കൂടുതല്‍ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രി അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മയക്കുമരുന്ന് കേസിലുള്‍പ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ പ്രത്യേക നിരീക്ഷണവും എക്സൈസ് ഏര്‍പ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.