ഭൂമിയുടെ തൂക്കം ഇനി റോണാഗ്രാമിൽ; ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ അളവുകൾ ഇനി ഇങ്ങനെ പറയാം

Last Updated:

കിലോയും മില്ലിയും പോലെയുള്ള പ്രിഫിക്‌സുകളുടെ നിരയിലേയ്ക്കാണ് പുതിയ പേരുകൾ ചേരുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ അളവുകൾ സൂചിപ്പിക്കുന്നതുള്ള പുതിയ മെട്രിക് പ്രിഫിക്‌സുകൾക്കായി ഫ്രാൻസിൽ ഒത്തുകൂടിയ അന്താരാഷ്ട്ര ശാസ്ത്രജ്ഞർ വെള്ളിയാഴ്ച വോട്ടു രേഖപ്പെടുത്തി. മൂന്ന് പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് മെട്രിക് സിസ്റ്റത്തിന്റെ ആഗോള നിലവാരമായ ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സിൽ (എസ്‌ഐ) പുതിയ പ്രിഫിക്സുകൾ ചേർക്കുന്നത്.
കിലോയും മില്ലിയും പോലെയുള്ള പ്രിഫിക്‌സുകളുടെ നിരയിലേയ്ക്കാണ് പുതിയ പേരുകൾ ചേരുന്നത്. ഏറ്റവും വലിയ അളവിന് റോണ, ക്വെറ്റ എന്നീ പ്രിഫിക്സുകളാണ് തെരഞ്ഞെടുത്തത്. ഏറ്റവും ചെറിയ അളവിന് റോണ്ടോ, ക്വെക്റ്റോ എന്നിവയും തിരഞ്ഞെടുത്തു.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവൺമെന്റ് പ്രതിനിധികളും ചേർന്നാണ് ഈ തീരുമാനമെടുത്തത്. ഓരോ നാല് വർഷം കൂടുമ്പോഴും വെസ്റ്റ് പാരീസിലെ വെർസൈൽസ് പാലസിൽ വച്ച് നടക്കുന്ന തൂക്കവും അളവും സംബന്ധിച്ച 27-ാമത് ജനറൽ കോൺഫറൻസിലാണ് പുതിയ പ്രിഫിക്സ് തെരഞ്ഞെടുത്തത്.
പുതിയ പ്രിഫിക്‌സുകൾ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച തീരുമാനത്തിന് നേതൃത്വം നൽകിയത് യുകെയുടെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയാണ്. പ്രിഫിക്സുകൾ വലിയ തുകകൾ സൂചിപ്പിക്കുന്നത് എളുപ്പമാക്കും. ഉദാഹരണത്തിന്, ഒരു കിലോമീറ്ററിനെ എപ്പോഴും 1,000 മീറ്ററെന്നോ മില്ലിമീറ്ററിനെ ഒരു മീറ്ററിന്റെ ആയിരത്തിലൊന്നെന്നോ പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
advertisement
1960-ൽ SI സ്ഥാപിതമായതു മുതൽ, ശാസ്ത്രീയമായ ആവശ്യകത അനുസരിച്ച് പ്രിഫിക്സുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്പ് അവസാനമായി പ്രിഫിക്സുകൾ ചേർത്തത് 1991ലാണ്. വലിയ തന്മാത്രകളുടെ അളവ് സൂചിപ്പിക്കാൻ രസതന്ത്രജ്ഞരുടെ ആവശ്യ പ്രകാരമാണ് സെറ്റയും യോട്ടയും അവതരിപ്പിച്ചത്.
ഒന്നിന് ശേഷം 24 പൂജ്യങ്ങൾ വരുന്നതാണ് ഒരു യോട്ടമീറ്റർ എന്ന് പറയുന്നത്. എന്നാൽ ഇന്ന് ലോകത്ത് ഡേറ്റകളുടെ ആതിക്യം കാരണം യോട്ട പോലും പര്യാപ്തമല്ലെന്ന് യുകെയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറി മെട്രോളജി തലവൻ റിച്ചാർഡ് ബ്രൌൺ പറയുന്നു.
advertisement
എന്തുകൊണ്ടാണ് പുതിയ പ്രിഫിക്സുകൾ ആവശ്യമായി വന്നത്?
പുതിയ പ്രിഫിക്‌സുകൾക്ക് ചില വലിയ വസ്തുക്കളുടെ അളവ് സൂചിപ്പിക്കുന്നത് ലളിതമാക്കാൻ കഴിയും. ഉദാഹരണത്തിന് "ഭൂമിയുടെ ഭാരം ഏകദേശം ആറ് റോണഗ്രാം ആണ്," അതായത് ആറിന് ശേഷം 27 പൂജ്യങ്ങൾ, ബ്രൗൺ പറഞ്ഞു.
"വ്യാഴത്തിന്റെ തൂക്കം ഏകദേശം രണ്ട് ക്വറ്റാഗ്രാമുകൾ ആണ്," അദ്ദേഹം കൂട്ടിച്ചേർത്തു. അതായത് രണ്ടിന് ശേഷം 30 പൂജ്യങ്ങൾ.
അംഗീകൃതമല്ലാത്ത അളവുകളായ ബ്രോണ്ടോബൈറ്റുകൾ, ഹെല്ലബൈറ്റുകൾ എന്നിവ പോലുള്ളവ ഡാറ്റ സംഭരണം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന മീഡിയ റിപ്പോർട്ടുകളിൽ കണ്ടപ്പോൾ മുതൽ പുതിയ പ്രിഫിക്സ് എന്ന ആശയം തനിക്കുണ്ടായിരുന്നുവെന്ന് ബ്രൗൺ പറയുന്നു. ഗൂഗിൾ 2010 മുതൽ ഹെല്ലബൈറ്റ് ഉപയോഗിക്കുന്നുണ്ട്.
advertisement
“എന്നാൽ ഇവ അനൗദ്യോഗികമാണ്. അതിനാൽ ഇക്കാര്യത്തിൽ എസ്‌ഐ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തോന്നിയിരുന്നു,” അദ്ദേഹം പറഞ്ഞു.
കുറഞ്ഞത് അടുത്ത 20 മുതൽ 25 വർഷത്തേക്ക് ലോകത്തിന്റെ ഉയർന്ന സംഖ്യകളുടെ ആവശ്യകതയെ തൃപ്തിപ്പെടുത്തുന്ന പ്രിഫിക്സുകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഭൂമിയുടെ തൂക്കം ഇനി റോണാഗ്രാമിൽ; ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ അളവുകൾ ഇനി ഇങ്ങനെ പറയാം
Next Article
advertisement
പ്രിയദര്‍ശൻ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു
പ്രിയദര്‍ശൻ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു
  • പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ (മണി) 81-ആം വയസ്സിൽ അന്തരിച്ചു; 150 ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ചു.

  • പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു.

  • 1995-ൽ ബാംഗ്ലൂർ മിസ്സ് വേൾഡ് മത്സരത്തിൽ ചമയക്കാരനായിരുന്നു; നിരവധി ഹിറ്റ് സീരിയലുകളിലും പ്രവർത്തിച്ചു.

View All
advertisement