• HOME
  • »
  • NEWS
  • »
  • world
  • »
  • ന്യൂസിലാൻഡില്‍ മഴയ്ക്കും പ്രളയത്തിനും പിന്നാലെ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ന്യൂസിലാൻഡില്‍ മഴയ്ക്കും പ്രളയത്തിനും പിന്നാലെ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

30 സെക്കന്റ് സമയം നീണ്ടുനിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ വെല്ലിംഗ്ടണിന് സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വെല്ലിംഗ്ടണിൽ നിന്നും 48 കിലോമീറ്റർ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. വെല്ലിംഗ്ടണിൽ ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ശക്തമായ ഭുചലനം അനുഭവപ്പെട്ടതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭൂചലനത്തിൽ ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

    Also Read- സർക്കാരിനെ വിമർശിച്ച കത്തോലിക്കാ ബിഷപ്പിന് 26 വർഷം തടവ്; നിക്കരാഗ്വ പൗരത്വം റദ്ദാക്കി

    അതേസമയം, ന്യൂസിലൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ഗബ്രിയേല്‍ ചുഴലിക്കാറ്റിൽ നോര്‍ത്ത് ഐലന്‍ഡിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. മഴയെയും പ്രളയത്തെയും തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നിലവിൽ ഓക്ക്‌ലാന്‍ഡിന്റെ കിഴക്ക് 100 കി മീ അകലെയാണ് ചുഴലിക്കാറ്റുള്ളത്.

    2011ൽ സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുണ്ടായ ഭൂകമ്പത്തിൽ 185 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്നുവീഴുകയും ചെയ്തിരുന്നു.

    Published by:Rajesh V
    First published: