വെര്‍ച്വല്‍ ഗ്യാങ് റേപ്പ്! ഭാര്യമാരുടെ സ്വകാര്യ ചിത്രങ്ങള്‍ ഭര്‍ത്താക്കന്മാരുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ

Last Updated:

ഗ്രൂപ്പിലെ അംഗങ്ങളായ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരുടെയും അടുപ്പമുള്ള സ്ത്രീകളുടെയും സ്വകാര്യ ചിത്രങ്ങളാണ് അവരുടെ സമ്മതമില്ലാതെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്

News18
News18
സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ പങ്കുവെച്ചതായി കണ്ടെത്തിയ ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ ഇറ്റലിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം. 'മിയ മോഗ്ലി' (എന്റെ ഭാര്യ) എന്ന പേരിലുള്ള ഗ്രൂപ്പില്‍ 32,000-ത്തിലധികം പുരുഷ അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീകളുടെ സ്വകാര്യത ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പങ്കിട്ട പേജിനെതിരെ പ്രതിഷേധം ശക്തമായതോടെ മെറ്റ ഫേസ്ബുക്ക് ഗ്രൂപ്പ് അടച്ചുപൂട്ടി. ഈ ഗ്രൂപ്പിലെ അംഗങ്ങളായിട്ടുള്ള പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരുടെയും അടുപ്പമുള്ള സ്ത്രീകളുടെയും സ്വകാര്യ ചിത്രങ്ങളാണ് അവരുടെ സമ്മതത്തോടെയല്ലാതെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. 2019 മുതല്‍ ഗ്രൂപ്പ് സജീവമായിരുന്നു. എന്നാല്‍ 2025 മേയ് വരെ അത് നിഷ്‌ക്രിയമായി തുടരുകയായിരുന്നുവെന്ന് മെറ്റ ദി ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി മെറ്റയുടെ നയങ്ങള്‍ നേരിട്ട് ലംഘിച്ചുകൊണ്ടുള്ള ഉള്ളടക്കങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. നിയമങ്ങള്‍ ലംഘിച്ചതിന് ഗ്രൂപ്പ് നീക്കം ചെയ്തതായി മെറ്റ വക്താവ് സ്ഥിരീകരിച്ചു.
advertisement
ഈ വര്‍ഷം ട്രംപിന്റെ ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചില ഉള്ളടക്ക മോഡറേഷന്‍ നയങ്ങളില്‍ ഇളവ് നല്‍കിയതിന് മെറ്റ വിമര്‍ശനം നേരിട്ടിരുന്നു. ദോഷകരവും ചൂഷണപരവുമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ സൂക്ഷ്മനിരീക്ഷണം വര്‍ദ്ധിപ്പിക്കണമെന്ന് പൗരാവകാശ സംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മെറ്റ നയങ്ങളില്‍ ഇളവ് നല്‍കി.
'മിയ മോഗ്ലി' ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള വിവാദം ഇറ്റലിയിലുടനീളം വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്. ഇത് ഡിജിറ്റല്‍ ലിംഗാധിഷ്ഠിത ആക്രമണത്തെയും ഓണ്‍ലൈന്‍ സ്വകാര്യതയെയും സംബന്ധിച്ച ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ചൂഷണകരമായ ഉള്ളടക്കം പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യമിടുന്നവ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടയിലാണ് ഈ സംഭവം.
advertisement
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇറ്റലിയിലെ പ്രതിപക്ഷാംഗങ്ങള്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.
ദി ഫൈവ് സ്റ്റാര്‍ പ്രസ്ഥാനവും സംഭവത്തെ അപലപിച്ചു. സ്ത്രീകളെ കൈവശപ്പെടുത്തിയിരിക്കുന്ന വസ്തുക്കളും ഉപകരണങ്ങളുമാക്കി മാറ്റുന്ന പുരുഷാധിപത്യ മാനസികാവസ്ഥയെ ചെറുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ റോബര്‍ട്ട മോറിയും ഗ്രൂപ്പിനെ ശക്തമായി വിമര്‍ശിച്ചു. ഡിജിറ്റല്‍ ആക്രമണത്തിന്റ മറ്റൊരു ഉദാഹരണം എന്നാണ് റോബര്‍ട്ട ഇതിനെ വിശേഷിപ്പിച്ചത്.
ഫ്രാന്‍സില്‍ ഭര്‍ത്താവും അയാളുടെ പുരുഷ സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങളോളം ബലാത്സംഗം ചെയ്ത ഗിസെല്‍ പെലിക്കോട്ടിന്റെ കേസിന്റെ ഓര്‍മ്മകളും ഈ സംഭവത്തോടെ പൊതുജനങ്ങള്‍ക്കിടയില്‍ വീണ്ടും ഉയര്‍ന്നുവന്നു. ഫെമിനിസ്റ്റ് ഇന്‍ഫ്ളൂവന്‍സര്‍ കരോലിന കാപ്രിയയും വിഷയത്തില്‍ പ്രതികരണവുമായെത്തി. വെര്‍ച്വല്‍ കൂട്ടബലാത്സംഗത്തിന് തുല്യമാണ് ഈ സംഭവമെന്ന് കാപ്രിയ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പ്രതികരിച്ചു.
advertisement
ദേശീയ സൈബര്‍ ക്രൈം യൂണിറ്റായ ഇറ്റലിയിലെ പോസ്റ്റല്‍ പോലീസിന് ഏകദേശം 2,800 പരാതികള്‍ ലഭിച്ചു. അവയില്‍ ചിലത് ഇരകളില്‍ നിന്ന് തന്നെയായിരുന്നു. പ്രതികാര അശ്ലീലം, സ്വകാര്യതാ ലംഘനങ്ങള്‍, മാനനഷ്ടം, കുട്ടികളുടെ അശ്ലീലം എന്നിവയുള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ അധികാരികള്‍ അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പ്രതികള്‍ക്ക് ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ബാധിക്കപ്പെട്ട വ്യക്തികള്‍ക്ക് ഔപചാരികമായി കുറ്റം ചുമത്താന്‍ ആറ് മാസം വരെ സമയം ഇറ്റാലിയന്‍ നിയമം അനുവദിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
വെര്‍ച്വല്‍ ഗ്യാങ് റേപ്പ്! ഭാര്യമാരുടെ സ്വകാര്യ ചിത്രങ്ങള്‍ ഭര്‍ത്താക്കന്മാരുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ
Next Article
advertisement
സംസ്കരിക്കുന്നതിനിടെ മൃതദേഹത്തിനുള്ളിലെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്
സംസ്കരിക്കുന്നതിനിടെ മൃതദേഹത്തിനുള്ളിലെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്, കാലിൽ പേസ് മേക്കറിന്‍റെ ഭാഗങ്ങള്‍ തുളച്ചു കയറി.

  • വയോധികയുടെ സംസ്കാരത്തിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ച് സുന്ദരന്‍റെ കാലിൽ തുളച്ചു കയറി.

  • പേസ് മേക്കർ പൊട്ടിത്തെറിച്ച ശബ്ദം ഉഗ്രമായിരുന്നു, സുന്ദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement