തൊഴില്‍ത്തട്ടിപ്പിനിരയായി റഷ്യയിലെത്തി; യുക്രൈനെതിരെ യുദ്ധം ചെയ്ത ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു
- Published by:Sarika KP
- news18-malayalam
Last Updated:
അസ്ഫാന്‍ ഉള്‍പ്പെടെയുള്ള കുറച്ച് യുവാക്കള്‍ തൊഴില്‍ത്തട്ടിപ്പിനിരയായാണ് റഷ്യയിലെത്തിയത്.
ഹൈദരാബാദ്: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാനാണ് കൊല്ലപ്പെട്ടത്.
റഷ്യയില്‍ നിന്ന് അസ്ഫാനെ തിരികെ നാട്ടിലേക്ക് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അസ്ഫാന്റെ കുടുബം എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദിന്‍ ഒവൈസിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം റഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. അപ്പോഴാണ് അസ്ഫാന്‍ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചത്.
അസ്ഫാന്‍ ഉള്‍പ്പെടെയുള്ള കുറച്ച് യുവാക്കള്‍ തൊഴില്‍ത്തട്ടിപ്പിനിരയായാണ് റഷ്യയിലെത്തിയത്. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം തുടങ്ങിയ സമയത്ത് ആര്‍മി ഹെല്‍പ്പേഴ്‌സ് ജോലിയ്ക്കായാണ് അസ്ഫാന്‍ ഉള്‍പ്പെടെയുള്ളവര്‍ റഷ്യയിലെത്തിയത്.
advertisement
നാട്ടിലെ ഒരു ടെക്‌സ്റ്റൈല്‍സില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു അസ്ഫാന്‍. അപ്പോഴാണ് റഷ്യയിലെ ജോലി യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
'' മറ്റ് യുവാക്കളെയും പോലെ അവനും ഈ കെണിയില്‍പ്പെട്ടു. ആദ്യത്തെ മൂന്ന് മാസം 45000 രൂപ ശമ്പളം കിട്ടുമെന്നും പിന്നീട് അത് 1.5 ലക്ഷമാകുമെന്നും ഏജന്റ് വാഗ്ദാനം ചെയ്തു. ഒരു വര്‍ഷം ജോലി ചെയ്താല്‍ റഷ്യന്‍ പൗരത്വം ലഭിക്കുമെന്നും അവനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു,'' എന്ന് അസ്ഫാന്റെ സഹോദരന്‍ ഇമ്രാന്‍ പറഞ്ഞു.
advertisement
ഇക്കഴിഞ്ഞ നവംബര്‍ 9നാണ് അസ്ഫാന്‍ റഷ്യയിലേക്ക് പോയത്. ഡിസംബര്‍ 31നാണ് അസ്ഫാന്‍ വീട്ടിലേക്ക് അവസാനമായി വിളിച്ചത്. റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നുമാണ് അസ്ഫാന്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തത്.
'' അതിന് ശേഷം അസ്ഫാന്റെ യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് അവന്റെ കാലിന് പരിക്കേറ്റതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും,'' ഇമ്രാന്‍ പറഞ്ഞു.
വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. റഷ്യന്‍ സേനയില്‍ ജോലി ചെയ്ത് വരുന്ന 20 ഇന്ത്യാക്കാരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.
advertisement
റഷ്യയുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും ഇന്ത്യാക്കാരെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 10, 2024 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
തൊഴില്‍ത്തട്ടിപ്പിനിരയായി റഷ്യയിലെത്തി; യുക്രൈനെതിരെ യുദ്ധം ചെയ്ത ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു