യുഎസിൽ 100 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 11 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കാണാതായ ഹൈദരാബാദ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
മകനെ വിട്ടയക്കാൻ ഒരു ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അജ്ഞാതനായ ഒരാൾ മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു
യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫാത്തിനെ (25) ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ചൊവ്വാഴ്ച വിദ്യാർത്ഥി മരണപ്പെട്ട വിവരം എക്സിലൂടെ അറിയിച്ചിരുന്നു. ഏകദേശം മൂന്നാഴ്ചയോളം യുവാവിനെ കാണാതായതിനെതുടർന്ന് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു. 100 ദിവസത്തിനിടെ യു.എസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുന്ന 11-ാമത്തെ വിദ്യാർഥിയാണിത്.
" തിരച്ചിൽ നടന്നുകൊണ്ടിരിക്കെ മുഹമ്മദ് അബ്ദുൾ അർഫാത്തിനെ ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വളരെ ദുഃഖകരമാണ്. മുഹമ്മദ് അർഫാത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം. വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ ന്യൂയോർക്കിലെ പ്രാദേശിക ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ട്" ഇന്ത്യൻ എംബസി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. കൂടാതെ അബ്ദുൾ അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധ്യമായ എല്ലാ സഹായവും കുടുംബത്തിന് നൽകുമെന്നും എംബസി വ്യക്തമാക്കി.
Anguished to learn that Mr. Mohammed Abdul Arfath, for whom search operation was underway, was found dead in Cleveland, Ohio.
Our deepest condolences to Mr Mohammed Arfath’s family. @IndiainNewYork is in touch with local agencies to ensure thorough investigation into Mr… https://t.co/FRRrR8ZXZ8
— India in New York (@IndiainNewYork) April 9, 2024
advertisement
മകനെ വിട്ടയക്കാൻ ഒരു ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അജ്ഞാതനായ ഒരാൾ മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു. മോചനദ്രവ്യം നൽകാത്തപക്ഷം അർഫാത്തിനെ തട്ടിക്കൊണ്ടുപോയി വൃക്ക വിൽക്കുമെന്നും വിളിച്ചാൾ ഭീഷണിപ്പെടുത്തിയിരുന്നു. തൻ്റെ മകനെ മോചിപ്പിക്കുന്നതിനായി 1200 ഡോളർ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തട്ടിക്കൊണ്ടുപോയവർ എങ്ങനെയാണ് പണം എത്തിക്കേണ്ടതെന്ന് അറിയിച്ചിട്ടില്ല എന്നും അർഫത്തിൻ്റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു.
"എൻ്റെ ഒരേ ഒരു മകനാണ് അവൻ. ഞങ്ങളെയും സുഹൃത്തുക്കളെയും കാണാൻ വീട്ടിലേക്ക് വരാൻ ആഗ്രഹം ഉണ്ടെന്നും മകൻ പറഞ്ഞിരുന്നു. അതിനാൽ അവധി കിട്ടിയാൽ വേണമെങ്കിൽ വിമാന ടിക്കറ്റിനുള്ള പണം അയച്ചു നൽകാമെന്നും പറഞ്ഞിരുന്നു. അവസാനമായി ഞാൻ മകനോട് സംസാരിച്ചത് മാർച്ച് 7 നാണ്, പക്ഷേ അത് കുറച്ച് നേരം മാത്രമായിരുന്നു. അടുത്ത ദിവസം സുഹൃത്തിനെ വിളിച്ച് സംസാരിച്ചു. അപ്പോഴാണ് മകനെ കാണാതായ വിവരം അറിഞ്ഞതും ഒരു പോലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞതും ” പിതാവ് സലീം കൂട്ടിച്ചേർത്തു.
advertisement
വെള്ള ടീ ഷർട്ടും ചുവന്ന ജാക്കറ്റും നീല ജീൻസും ധരിച്ചാണ് അർഫാത്തിനെ അവസാനമായി കണ്ടതെന്നും യുഎസ് അധികൃതർ അറിയിച്ചു. അതേസമയം യുഎസിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെയും ഇന്ത്യൻ വംശജരുടെയും എണ്ണം വർദ്ധിക്കുകയാണ്. ഇത് യുഎസിലെ ഇന്ത്യൻ പ്രവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 09, 2024 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസിൽ 100 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 11 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കാണാതായ ഹൈദരാബാദ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി