പലസ്തീൻ അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെയും കുടുംബത്തേയും MIT ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി

Last Updated:

പലസ്തീൻ പിന്തുണയുടെ പ്രതീകമായി ചുവന്ന കെഫിയേ എന്ന പരമ്പരാഗത സ്കാർഫ് ധരിച്ചാണ് മേഘ വെമുരി വേദിയിലെത്തിയത്

News18
News18
പലസ്തീൻ അനുകൂല പ്രസംഗത്തിനു പിന്നാലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെയും കുടുംബത്തേയും ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT). മേഘ വെമുരി എന്ന വിദ്യാര്‍ത്ഥിനിയേയാണ് വെളളിയാഴ്ച്ച നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും MIT അധികൃതർ വിലക്കിയത്. മെയ് 29 വ്യാഴാഴ്ച നടന്ന പരിപാടിയിൽ മേഘ വെമുരി പലസ്തീൻ അനുകൂല പ്രസംഗം നടത്തിയതിനെ തുടർന്നാണ് വിലക്കിയത്.
പലസ്തീൻ പിന്തുണയുടെ പ്രതീകമായി ചുവന്ന കെഫിയേ എന്ന പരമ്പരാഗത സ്കാർഫ് ധരിച്ചാണ് മേഘ വെമുരി വേദിയിലെത്തിയത്. ഗാസയിലെ ഇസ്രായേലിന്റെ നടപടികളെയും രാഷ്ട്രവുമായുള്ള എംഐടിയുടെ ഗവേഷണ ബന്ധങ്ങളെയും ശക്തമായി വിമർശിക്കാൻ വെമുറി തന്റെ വേദി ഉപയോഗിച്ചു. തന്റെ സഹ ബിരുദധാരികളോട് വിഷയത്തിൽ നിലപാട് സ്വീകരിക്കണമെന്നും മേഘ ആഹ്വാനം ചെയ്തു.
" എംഐടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യം ഇസ്രായേൽ അധിനിവേശ സേനയാണ്. ഇതിനർത്ഥം പലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് നമ്മുടെ രാജ്യം മാത്രമല്ല, നമ്മുടെ കോളേജും സഹായം നൽകുന്നു എന്നാണ്," വെമുറി പറഞ്ഞു. "ഭൂമുഖത്ത് നിന്ന് പലസ്തീനെ തുടച്ചുനീക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്, എംഐടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്." എന്നായിരുന്നു മേഘയുടെ വാക്കുകൾ.
advertisement
അതേസമയം എം ഐടി അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്നും, എന്നാൽ ആ വ്യക്തി ആവര്‍ത്തിച്ച് തെറ്റിദ്ധാരണാജനകമായ പരാമര്‍ശങ്ങള്‍ നടത്തുകയും പ്രതിഷേധം നടത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രധാനപ്പെട്ട ചടങ്ങ് തടസപ്പെടുത്തുകയും ചെയ്തു. അച്ചടക്ക ലംഘനത്തിനാണ് വിദ്യാര്‍ത്ഥിക്കെതിരായ നടപടി സര്‍വകലാശാല വക്താവ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പേര് പരാമര്‍ശിക്കാതെയാണ് സര്‍വകലാശാല അച്ചടക്ക നടപടി സ്വീകരിച്ചുവെന്നത് സ്ഥിരീകരിച്ചത്.
ജോർജിയയിലെ ആൽഫറെറ്റയിലാണ് മേഘ വെമുറി ജനിച്ചു വളർന്നത്, 2021 ൽ ആൽഫറെറ്റ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം അതേ വർഷം തന്നെ എംഐടിയിൽ ചേർന്നു. ഗ്രാജുവേഷൻ ക്ലാസിന്റെ പ്രസിഡന്റായിരിക്കെയാണ് കമ്പ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, ഭാഷാശാസ്ത്രം എന്നിവയിൽ ട്രിപ്പിൾ മേജറോടെ അവർ അടുത്തിടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/World/
പലസ്തീൻ അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെയും കുടുംബത്തേയും MIT ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement