അനിശ്ചിതത്വങ്ങള്‍ക്ക് വിട; ശുഭാൻഷു ശുക്ലയുടെ ആക്സിയം ബഹിരാകാശ ദൗത്യം ബുധനാഴ്ച്ച

Last Updated:

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A യിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം

News18
News18
സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി തവണ കാലതാമസം നേരിട്ട ആക്സിയം ബഹിരാകാശ ദൗത്യം നാളെ (ബുധനാഴ്ച) വിക്ഷേപിക്കും. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ലയടക്കമുള്ള നാലംഗസംഘത്തെയും വഹിച്ചുകൊണ്ടുള്ള ആക്സിയം മിഷൻ 4 (ആക്സ്-4) വിക്ഷേപണം ബുധനാഴ്ച പുലർച്ചെ 2:31 ന് ( ഇന്ത്യൻ സമയം ബുധനാഴ്ച ഉച്ചയ്ക്ക് 12.31ന് ) നടക്കുമെന്ന് നാസ അറിയിച്ചു. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A യിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം. സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് നാലംഗ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.
ജൂൺ 26 വ്യാഴാഴ്ച രാവിലെ 7 മണിയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ലക്ഷ്യ സ്ഥാനത്ത് ഡോക്കിംഗ് പ്രതീക്ഷിക്കുന്നു. നാസയുടെ വാണിജ്യ ബഹിരാകാശ യാത്രാ ശ്രമങ്ങൾക്ക് കീഴിൽ ISS-ലേക്കുള്ള നാലാമത്തെ സ്വകാര്യ ദൌത്യമാണിത്, ഷെഡ്യൂളിംഗും സാങ്കേതിക പരിമിതികളും കാരണം ഇത് പലതവണ മാറ്റിവച്ചിരുന്നു. വിക്ഷേപണത്തോട് അടുക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് നാസ അറിയിച്ചു.നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവർസ ചേർന്നാണ് ദൌത്യം സംഘടിപ്പിക്കുന്നത്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ.
advertisement
കാലാവസ്ഥാ വ്യതിയാനങ്ങൾ, ഗുരുതരമായ സാങ്കേതിക പ്രശ്നം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) അറ്റകുറ്റപ്പണികൾ തുടങ്ങിയ കാരണങ്ങൾകൊണ്ട് ആക്സിയം മിഷൻ-4 ന്റെ വിക്ഷേപണത്തിന് നിരവധി തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. ജൂൺ 11 ന് ആദ്യം നിശ്ചയിച്ചിരുന്ന ദൗത്യം, ഫാൽക്കൺ 9 ബൂസ്റ്ററിലെ ദ്രാവക ഓക്സിജൻ ചോർച്ച കാരണം അവസാന നിമിഷം റദ്ദാക്കി. സ്‌പേസ് എക്‌സ് പിന്നീട് പ്രശ്‌നം പരിഹരിച്ചെങ്കിലും, ഐഎസ്‌എസിന്റെ റഷ്യൻ ഓർബിറ്റൽ വിഭാഗത്തിലെ ഒരു സുപ്രധാന വിഭാഗമായ സ്വെസ്ഡ മൊഡ്യൂളിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടി വന്നതാണ് ഏറ്റവും പുതിയ കാലതാമസത്തിന് കാരണം.
advertisement
ഭ്രമണപഥത്തിൽ ഓരോന്നായി നിർമ്മിച്ച് കൂട്ടിച്ചേർക്കുന്ന ഒരു മോഡുലാർ ബഹിരാകാശ നിലയമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം, NASA (USA), Roscosmos (റഷ്യ), ESA (യൂറോപ്പ്), JAXA (ജപ്പാൻ), CSA (കാനഡ) എന്നീ അഞ്ച് ബഹിരാകാശ ഏജൻസികൾ സംയുക്തമായാണ് പ്രവർത്തിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
അനിശ്ചിതത്വങ്ങള്‍ക്ക് വിട; ശുഭാൻഷു ശുക്ലയുടെ ആക്സിയം ബഹിരാകാശ ദൗത്യം ബുധനാഴ്ച്ച
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement