ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രായേലെന്ന് ഇറാന്‍
- Published by:Rajesh V
- news18-malayalam
Last Updated:
മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ടെഹ്‌റാനിൽ വച്ചുണ്ടായ അക്രമണത്തിലാണ് ഇറാന്റെ ആണവ പദ്ധതികളുടെയെല്ലാം ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സിൻ കൊല്ലപ്പെട്ടത്. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇറാൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
മൊഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് തലവൻ ഹൊസെയിൻ സലാമി പറഞ്ഞു. പശ്ചിമേഷ്യയിലെ മോശം രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് മൊഹ്സിന്റെ കൊലപാതകം സംഭവിച്ചിരിക്കുന്നത്. ''തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മൊഹ്സിൻ ഫക്രിസാദെയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാവനായില്ല. ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ മാനേജരും കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു.''- ഇറാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
advertisement
Related News- അൽ ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമൻ അൽ മുഹമ്മദ് അൽ- മസ്റി ഇറാനിൽ കൊല്ലപ്പെട്ടു; രഹസ്യ നീക്കത്തിനു പിന്നിൽ ഇസ്രായേൽ
കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ ആരോപിച്ചു. ഇസ്രായേലിന് പണ്ടേ അദ്ദേഹവുമായി ശത്രുത ഉണ്ടായിരുന്നുവെന്നാണ് ഇതിന് തെളിവായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. കൊലപാതകത്തിന് പിന്നിൽ ഇസ്രായേലിന് പങ്കുള്ളതായി സൂചനയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അവകാശപ്പെട്ടു. നേരത്തെ അൽഖായിദ നേതൃത്വത്തിലെ രണ്ടാമൻ അബു മുഹമ്മദ് അൽ മുസ്റിയും മകളും ടെഹ്റാനിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നിലും ഇസ്രായേലിന്റെ ചാരന്മാരാണെന്ന് നേരത്തെ ഇറാൻ ആരോപിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2020 6:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രായേലെന്ന് ഇറാന്‍